കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന്‍ 160 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,260 രൂപയും പവന്‍ 42,080 രൂപയുമായി.
വെള്ളിയാഴ്ച പവന്‍ 400 രൂപ താഴ്ന്നതിന് ശേഷമാണ് ഇന്ന് വില വർദ്ധനവുണ്ടായത്. ഫെബ്രുവരി രണ്ടിന് പവന്‍ 42,880 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.
Read Also : 15 മീറ്റർ ഉയരമുള്ള മരത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ : സംഭവം കോഴിക്കോട്
ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4340 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34720 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4325 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34600 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 73 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Post Your Comments