KannurLatest NewsKeralaNattuvarthaNews

ഏ​ഴാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു : 76 കാ​ര​ന് 42 വ​ർ​ഷം ക​ഠി​ന​ത​ട​വും പിഴയും

ആ​ല​ക്കോ​ട് ചി​റ്റ​ടി​യി​ലെ ക​ണ്ണ​മ്പി​ള്ളി വീ​ട്ടി​ൽ കു​ഞ്ഞി​രാ​മ​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

ത​ളി​പ്പ​റ​മ്പ്: ഏ​ഴാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച 76 കാ​ര​ന് 42 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര​ല​ക്ഷം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. ആ​ല​ക്കോ​ട് ചി​റ്റ​ടി​യി​ലെ ക​ണ്ണ​മ്പി​ള്ളി വീ​ട്ടി​ൽ കു​ഞ്ഞി​രാ​മ​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. ത​ളി​പ്പ​റ​മ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി സി. ​മു​ജീ​ബ് റ​ഹ്മാ​ൻ ആണ് ശി​ക്ഷ വി​ധി​ച്ച​ത്.

Read Also : കേരളത്തിന്റെ ധനസ്ഥിതി അപകടകരമായ സാഹചര്യത്തില്‍, ഉടന്‍ എന്തെങ്കിലും ചെയ്യണം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

അ​ഞ്ച് വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് 42 വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​ന്ന​ര​ല​ക്ഷം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്. ര​ണ്ട് വ​കു​പ്പു​ക​ളി​ൽ 10 വ​ർ​ഷ​വും 50,000 വീ​ത​വും ര​ണ്ട് വ​കു​പ്പു​ക​ളി​ൽ 10 വ​ർ​ഷ​വും 25,000 വീ​ത​വും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ര​ണ്ട് വ​ർ​ഷ​വു​മാ​ണ് ശി​ക്ഷ. ഒ​ന്നി​ച്ച് 10 വ​ർ​ഷം ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി.

2018-ൽ ആണ് കേസിനാസ്പദമായ സംഭവം. ​പെ​ൺ​കു​ട്ടി ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് പ​ല​ത​വ​ണ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യാ​ണ് പ​രാ​തി. അ​ന്ന​ത്തെ ആ​ല​ക്കോ​ട് സി.​ഐ ഇ.​പി. സു​രേ​ശ​നാ​ണ് പ്ര​തി​യാ​യ ക​ണ്ണ​മ്പി​ള്ളി വീ​ട്ടി​ൽ കു​ഞ്ഞി​രാ​മ​നെ അ​റ​സ്റ്റ് ചെ​യ്ത് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. ഷെ​റി​മോ​ൾ ജോ​സ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button