
ഈരാറ്റുപേട്ട: മാസവാടകയ്ക്ക് വാഹനം വാങ്ങിയതിനുശേഷം തിരികെ നല്‍കാതെ കബളിപ്പിച്ച കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയിൽ. കായംകുളം ദേവികുളങ്ങര പുന്നൂര്‍പിസ്ഗ ജിനു ജോണ്‍ ഡാനിയേലി (38)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : കോട്ടയത്ത് കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ : അവശ നിലയിലായ പശു ചത്തു
തലപ്പലം നരിയങ്ങാനം സ്വദേശിയുടെ ബൊലേറോ വാഹനം മാസവാടകയ്ക്ക് എടുത്ത ശേഷം ഇയാളും കൂട്ടാളിയും ചേര്‍ന്ന് തിരികെ നല്‍കാതെ കബളിപ്പിക്കുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ജിനു ജോണിന്റെ കൂട്ടാളിയായ പാലക്കാട് സ്വദേശി ശിവശങ്കരപ്പിള്ളയെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ജിനു ജോണാണ് ശിവശങ്കരപ്പിള്ളയെ മുന്‍നിര്‍ത്തി വാഹനങ്ങള്‍ മാസവാടകയ്ക്ക് എടുപ്പിച്ച് കബളിപ്പിച്ചിരുന്നതെന്നു കണ്ടെത്തി. തുടർന്ന്, കായംകുളത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
ഇയാൾക്കെതിരെ എറണാകുളം നോര്‍ത്ത്, സൗത്ത്, പാലാരിവട്ടം, കളമശേരി, മൂവാറ്റുപുഴ, മാരാരിക്കുളം, കൊല്ലം വെസ്റ്റ് എന്നീ സ്റ്റേഷനുകളിലായി സമാനമായ 16 കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments