ആറ്റിങ്ങൽ: 12 വയസ്സുകാരനോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിക്ക് വ്യത്യസ്ത കുറ്റങ്ങളിലായി 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വഞ്ചിയൂർ കടവിള സ്വദേശി സജിയെയാണ് (35) കോടതി ശിക്ഷിച്ചത്. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്ജി പ്രഭാഷ് ലാൽ ടി.പി ആണ് ശിക്ഷ വിധിച്ചത്.
Read Also : ആര്‍ത്തവ സമയത്തെ സെക്സ്: ലൈംഗിക രോഗങ്ങള്‍ക്കും പുരുഷന്മാര്ക്ക് ഈ അസുഖത്തിനും സാധ്യത
2017-ലെ സ്കൂൾ മധ്യവേനൽ അവധിക്കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. മിഠായി കൊടുത്ത് ആൾതാമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കുകയായിരുന്നു. ഭയന്ന കുട്ടി ആദ്യദിവസങ്ങളിൽ ആരോടും വിവരം പറഞ്ഞില്ലെങ്കിലും കുറച്ച് ദിവസത്തിനുശേഷം കൂട്ടുകാരൻ വഴി മാതാവ് അറിയുകയും തുടർന്ന്, പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
12 വയസ്സിൽ താഴെയുള്ള കുട്ടിയോട് പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കുറ്റത്തിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് പ്രകാരവും പോക്സോ നിയമത്തിലെ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രതിക്കെതിരെ ചുമത്തപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 50,000 രൂപ പിഴ ശിക്ഷയും പ്രതിക്ക് കോടതി വിധിച്ചു. പിഴയൊടുക്കുന്ന സാഹചര്യത്തിൽ തുക നഷ്ടപരിഹാരമെന്ന നിലയിൽ ഇരക്ക് നൽകണമെന്ന് കോടതി ഉത്തരവായി. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ രണ്ടുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. ഇര പോക്സോ നിയമത്തിൽ വ്യവസ്ഥ ചെയ്യപ്പെട്ട വകുപ്പ് പ്രകാരം കഠിനതരമായ ലൈംഗികാതിക്രമത്തിന് വിധേയനായെന്നത് തെളിയിക്കപ്പെട്ട സാഹചര്യത്തിൽ 10 വർഷം കഠിനതടവും 50000 രൂപ പിഴ ശിക്ഷയും കൂടി കോടതി വിധിച്ചു.
2017-ൽ ആറ്റിങ്ങൽ പൊലീസ് സബ് ഇൻസ്പെക്ടർ തൻസിം അബ്ദുൽ സമദ് രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ എം. അനിൽകുമാർ കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ ഹാജരായി.
Post Your Comments