KeralaLatest NewsNews

ചിന്തയ്‌ക്കെതിരായ കെ സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യം,സംസ്‌കാര സമ്പന്നരായ മലയാളികള്‍ പ്രതികരിക്കണം:പി.കെ ശ്രീമതി

സുരേന്ദ്രന് അതേ നാണയത്തില്‍ മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോം

തിരുവനന്തപുരം: യുവജന കമ്മിഷന്‍ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെയുള്ള ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് പി.കെ ശ്രീമതി. സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യവും മ്ലേച്ഛവും ആണെന്ന് ശ്രീമതി പറഞ്ഞു. സംസ്‌കാര സമ്പന്നരായ മലയാളികള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇനി ഒരാള്‍ക്കെതിരെയും ഇത്തരം വാക്ക് ഉപയോഗിക്കാന്‍ സുരേന്ദ്രന്‍ മുതിരരുതെന്നും ശ്രീമതി പറഞ്ഞു.

Read Also: പയ്യന്നൂരിൽ തെയ്യം നടക്കുന്ന സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ച നൂറോളംപേര്‍ക്ക് ഭക്ഷ്യവിഷബാധ

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനാണ് സംസ്‌കാര ശൂന്യമായ വാക്കുകള്‍ കൊണ്ട് ചെറുപ്പക്കാരിയെ അവഹേളിച്ചതെന്ന് ശ്രീമതി കുറ്റപ്പെടുത്തി. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ സുരേന്ദ്രന്റെ പരാമര്‍ശത്തെ കുറിച്ച് ബി.ജെ.പി ദേശീയ നേതൃത്വം അഭിപ്രായം പറയണമെന്നും പി.കെ. ശ്രീമതി ആവശ്യപ്പെട്ടു.

ചിന്താ ജെറോമിനെ മൂത്രത്തില്‍ ചൂല് മുക്കി അടിക്കണമെന്നായിരുന്നു കെ. സുരേന്ദ്രന്‍ പറഞ്ഞത്. എന്ത് പണിയാണ് അവര്‍ ചെയ്യുന്നതെന്നും കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ജോലിയെന്നും ആരോപിച്ചു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടന്ന മാര്‍ച്ചില്‍ സംസാരിക്കുന്നതിനിടെയാണ് സുരേന്ദ്രന്റെ അധിക്ഷേപം, സുരേന്ദ്രന് അതേ നാണയത്തില്‍ മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കില്ലെന്നായിരുന്നു ചിന്താ ജെറോമിന്റെ പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button