തിരുവനന്തപുരം: തൃശൂരിലെ പാടൂര്‍ സ്കൂളില്‍ 22 വര്‍ഷത്തോളം ഫിസിക്സ് പഠിപ്പിച്ചിരുന്ന ഫൈസല്‍ എന്ന അധ്യാപകന്‍ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു. എന്നാൽ ഇദ്ദേഹം പഠിപ്പിക്കുന്ന കുട്ടികൾ സ്ഥിരമായി പരീക്ഷയില്‍ തോറ്റു. ഇത് പതിവായപ്പോള്‍ ഇയാളുടെ യോഗ്യത പരിശോധിക്കാന്‍ തീരുമാനമായി.
ഇയാള്‍ കാണിച്ച ബിഎസ് സി, എംഎസ് സി ഫിസിക്സ് സര്‍ട്ടിഫിക്കറ്റുകള്‍ മൈസൂരിലെയും ബാംഗ്ലൂരിലെയും യൂണിവേഴ്സിറ്റികളുടേതായിരുന്നു. എന്നാൽ ഇതെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇയാളെ അന്വേഷണ വിധേയമായി ആദ്യം സസ്പെന്‍റ് ചെയ്തു. പിന്നീട് കഴിഞ്ഞ ദിവസം വിദ്യാഭ്യാസവകുപ്പ് പിരിച്ചുവിട്ടു.
നേരത്തെ അലിമല്‍ സ്കൂളില്‍ ഫിസിക്സ് അധ്യാപകനായിരുന്നു. അവിടെ ദേശീയ ഗാനം ആലപിക്കുന്നത് തടയാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായി പരാതിയുണ്ട്. ദേശീയ ഗാനം ആലപിക്കുന്നതിനിടെ സ്കൂളിലെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ഈ സംഭവത്തിൽ ഫൈസലിന് ഇസ്ലാമിക മതമൗലിക സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി ഉള്‍പ്പെടെ സമരം നയിച്ചിരുന്നു.
ഇതുകൂടാതെ, സഹപ്രവര്‍ത്തകരായ സ്ത്രീകളോട് അപമര്യാദയോടെ പെരുമാറിയ ഒട്ടേറെ സംഭവങ്ങളും ഉണ്ട്. അതുപോലെ വിദ്യാര്‍ത്ഥികളെ തല്ലിയ സംഭവങ്ങളില്‍ നിരവധി പരാതികള്‍ സ്കൂളിന് ലഭിച്ചിരുന്നു.
ഇയാള്‍ ഇതുവരെ സ്കൂളില്‍ നിന്നും ഒരു കോടിയോളം തുക ശമ്പളമായി കൈപ്പറ്റിയിട്ടുണ്ട്. ഈ പണം ഇയാളുടെ സ്വത്തുക്കളിൽ നിന്ന് തിരിച്ചുപിടിച്ച് പൊതുഖജനാവിലേക്ക് അടയ്ക്കാനും പരാതിയിലുണ്ട്. .
Post Your Comments