KeralaLatest NewsNews

ഓൺലൈൻ ക്ലാസിന്റെ മറവിൽ വിദ്യാർത്ഥിയ്ക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു: മലപ്പുറത്ത് വ്യാജ അധ്യാപകൻ അറസ്റ്റിൽ

ചങ്ങരംകുളം: ഓൺലൈൻ ക്ലാസിന്റെ മറവിൽ വിദ്യാർത്ഥിയ്ക്ക് അശ്ലീല ചിത്രങ്ങളയച്ച വ്യാജ അധ്യാപകൻ അറസ്റ്റിൽ. വളാഞ്ചേരി എടയൂർ സ്വദേശി പനച്ചിക്കൽ ഹൗസ് മുഹമ്മദ് സാലിഹാണ് അറസ്റ്റിലായത്. ചങ്ങരംകുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 12കാരനായ വിദ്യാർത്ഥിയ്ക്കാണ് ഇയാൾ അശ്ലീല ചിത്രങ്ങൾ അയച്ചത്.

Read Also: വാഹനം ഓടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍ ക്യാമറ: മത്സരഓട്ടത്തിനിടയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ചു, മൂന്ന് മരണം

അധ്യാപകനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വിദ്യാർത്ഥിയുമായി വാട്ട്സപ്പിൽ സൗഹൃദം സ്ഥാപിച്ചത്. പിന്നീട് ഇയാൾ വിദ്യാർത്ഥിയുടെ ഫോണിലേക്ക് അശ്ലീല ചുവയുള്ള മെസേജുകളും ഫോട്ടോയും അയച്ചു. ഇത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഇവർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Read Also: കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം:നിയന്ത്രണങ്ങള്‍ ആഗസ്റ്റ് 31 വരെ

shortlink

Related Articles

Post Your Comments

Related Articles


Back to top button