തിരുവനന്തപുരം: വിസ്മയ കേസുമായി ബന്ധപ്പെട്ട കൊണ്ടുപിടിച്ച ചർച്ചകളും നിരീക്ഷണങ്ങളുമാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ ഒരു പെണ്ണിന്റെയും കണ്ണീര്‍ വീഴ്ത്തില്ലെന്ന നിലപാടുകള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. സ്ത്രീധനമില്ലാതെ തന്നെ വിവാഹം കഴിക്കുമെന്ന ആൺകുട്ടികളുടെ വാക്കുകൾക്ക് സോഷ്യൽ മീഡിയ കൈയ്യടിക്കുന്നുണ്ട്. ഇപ്പോഴിതാ, ഡിമാന്റുകള്‍ക്കും സ്വര്‍ണത്തിളക്കങ്ങള്‍ക്കുമപ്പുറം സ്‌നേഹിക്കാന്‍ മാത്രമറിയുന്ന പെണ്ണിനെ തേടുകയാണ് തിരുവനന്തപുരം സ്വദേശിയായ ഫൈസല്‍ എ അസീസ് എന്ന ചെറുപ്പക്കാരന്‍. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് ഫൈസലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
ഫൈസല്‍ എ അസീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഞാൻ ഒരു പെണ്ണിനെ തേടുന്നു.
എനിക്കിണയായി, എന്റെ തുണയായി, എന്റെ വീട്ടുകാരുടെ ഓമനയായി മാറുവാൻ ഒരു പുണ്യത്തെ തേടുന്നു.
അതിനു എനിക്ക് കുറച്ചു ഡിമാൻറ്റ്സ് ഉണ്ട്.
അവൾക്ക് എന്നെ സ്നേഹിക്കാൻ കഴിയണം, അവൾക്ക് എന്റെ കുടുംബത്തെ സ്നേഹിക്കാൻ കഴിയണം, തിരികെ അങ്ങനെ തന്നെ ഉണ്ടാകും എന്നുള്ളതിൽ സംശയം വേണ്ട.
നിനക്ക് ഞാൻ എന്റെ ഹൃദയം തരാം, പകരം നീ എനിക്ക് നൽകേണ്ടത് നിന്നെ തന്നെയാണ്, നിന്നെ മാത്രമാണ്.
ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക,
എനിക്ക് സർക്കാർ ജോലിയില്ല. നിന്നെ പട്ടുമെത്തയിൽ കിടത്തിയുറക്കാം എന്നും വീരവാദം മുഴക്കുന്നില്ല. എന്റെ കുഞ്ഞു വീട്ടിൽ നിനക്കായി മാത്രം ഒരിടം ഉണ്ടാവും .അതായത് എന്റെ വാപ്പയുടെയും ഉമ്മയുടെയും മകളായുള്ള ആ ഇടം. അവിടെ കിട്ടുന്ന പട്ടുമെത്തയിൽ മുന്നോട്ടുള്ള ഓരോ ദിവസവും സ്വർഗ്ഗമാക്കി മാറ്റുവാൻ ഞാൻ നിന്നോടൊപ്പം ഉണ്ടാകും.മരണം വരെ.
ഇണക്കങ്ങളും പിണക്കങ്ങക്കും ഉണ്ടാവും ജീവിതത്തിൽ, അതാണ് ജീവിതം.
മുന്നോട്ടുള്ള ഒഴുക്കിൽ തടസ്സങ്ങൾ നേരിട്ടാലും ഒരുമിച്ചു മുന്നോട്ട് തുഴയാൻ നിനക്ക് ഞാനും എനിക്ക് നീയും ഉണ്ടാകണം എന്നുള്ള വാക്ക് പകർന്നുനൽകുക എന്നുള്ളിടത്തു ജീവിതം സന്തോഷകരമാകും. നിന്നെയാണ് ,നിന്റെ ഹൃദയത്തെയാണ് ആണ് വേണ്ടത് ❤️. തിരികെ എന്റെ ഹൃദയം അന്നുമുണ്ടാകും നിന്നോടൊപ്പം.
Post Your Comments