ThiruvananthapuramNattuvarthaLatest NewsKeralaNews

കു​ളി​ക്കാ​ൻ പോ​യ വ​യോ​ധി​ക​ൻ തോ​ട്ടി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ

തെ​രു​വ് കാ​പ്പു​കാ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ചാ​രി​യു​ടെ മ​ക​ൻ വി.​എ​സ്.​കൃ​ഷ്ണ​മൂ​ർ​ത്തി(80)യെ​യാ​ണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

വി​ഴി​ഞ്ഞം: കു​ളി​ക്കാ​ൻ പോ​യ വ​യോ​ധി​ക​നെ തോ​ട്ടി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​രു​വ് കാ​പ്പു​കാ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ചാ​രി​യു​ടെ മ​ക​ൻ വി.​എ​സ്.​കൃ​ഷ്ണ​മൂ​ർ​ത്തി(80)യെ​യാ​ണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ ക​ല്ലു​വെ​ട്ടാ​ൻ കു​ഴി മു​ക്കോ​ല സ​ർ​വീ​സ് റോ​ഡി​നോ​ടു ചേ​ർ​ന്ന തോ​ട്ടി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​ണെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യി വി​ഴി​ഞ്ഞം പൊ​ലീ​സ് അ​റി​യി​ച്ചു.

Read Also : കെട്ടുപൊട്ടിച്ചോടിയത് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ ഉടമയുടെ തല ഒട്ടകം കടിച്ചെടുത്തു 

വി​ഴി​ഞ്ഞം തെ​രു​വ് നെ​ഹ്റു സ്മാ​ര​ക ഗ്ര​ന്ഥ​ശാ​ല മു​ൻ ലൈ​ബ്രേ​റി​യ​ൻ, ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​ൻ, പാ​ച​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കൃ​ഷ്ണ​മൂ​ർ​ത്തി അ​വി​വാ​ഹി​ത​നാ​യി​രു​ന്നു. മാ​താ​വ്: സ​ര​സ്വ​തി അ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ന്ദ​രം, വി​ശ്വ​നാ​ഥ​ൻ, ശി​വ​രാ​ജ​ൻ, കു​മാ​രി, മു​രു​ക​ൻ, പ​രേ​ത​യാ​യ ക​മ​ലം. സംഭവത്തിൽ, വി​ഴി​ഞ്ഞം പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button