
വിദേശ ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾ വീണ്ടും മുൻകൂർ അടയ്ക്കുമെന്ന പ്രഖ്യാപനവുമായി അദാനി ഗ്രൂപ്പ് രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ബാങ്കുകളിൽ നിന്നെടുത്ത വായ്പയുടെ ഒരു വിഹിതമാണ് അദാനി ഗ്രൂപ്പ് തിരിച്ചടയ്ക്കുന്നത്. മാർച്ചിൽ തിരിച്ചടയ്ക്കേണ്ട 50 കോടി ഡോളർ ഈ മാസം തന്നെ നൽകാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. എസിസി, അംബുജ സിമന്റ്സ് തുടങ്ങിയ കമ്പനികൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് വിദേശ ബാങ്കുകളിൽ നിന്ന് അദാനി ഗ്രൂപ്പ് വായ്പ എടുത്തത്.
ബാർക്ലെയ്സ്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, ഡച്ച് ബാങ്ക് അടക്കമുള്ളവരിൽ നിന്ന് 450 കോടി ഡോളറിന്റെ വായ്പയാണ് അദാനി ഗ്രൂപ്പ് എടുത്തിട്ടുള്ളത്. അദാനി ഗ്രൂപ്പിന്റെ ഓഹരികൾ തിരിച്ചടി നേരിടുന്ന സമയത്ത് വായ്പകൾ മുൻകൂർ അടക്കാനുള്ള തീരുമാനം നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞയാഴ്ച ഓഹരി ഈട് നൽകിയെടുത്ത 110 കോടി ഡോളറിന്റെ വായ്പ അദാനി ഗ്രൂപ്പ് പൂർണമായും മുൻകൂറായി തിരിച്ചടച്ചിട്ടുണ്ട്.
Also Read: ലൗ ബൈറ്റ്സ് കോയിൻ: വാലന്റൈൻസ് ദിനത്തിൽ വ്യത്യസ്ഥമായ സമ്മാനവുമായി മുത്തൂറ്റ് റോയൽ ഗോൾഡ്
Post Your Comments