KottayamNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് അപകടം : ര​ണ്ടു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും മാ​താ​വി​നും പ​രി​ക്ക്

കു​മാ​ര​ന​ല്ലൂ​ർ കൊ​ല്ലം​പ​റ​മ്പി​ൽ ബി​നു​വി​ന്‍റെ ഭാ​ര്യ ശ​ര​ണ്യ (36), മ​ക്ക​ളാ​യ അ​നാ​മി​ക (12), അ​ഭി​ന​വ് (10) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

ഗാ​ന്ധി​ന​ഗ​ർ: കു​ട്ടി​ക​ളു​മാ​യി സ്കൂ​ട്ട​റി​ൽ സ്കൂ​ളി​ലേ​ക്ക് പോ​ക​വേ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച് ര​ണ്ടു വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും മാ​താ​വി​നും പ​രി​ക്ക്. കു​മാ​ര​ന​ല്ലൂ​ർ കൊ​ല്ലം​പ​റ​മ്പി​ൽ ബി​നു​വി​ന്‍റെ ഭാ​ര്യ ശ​ര​ണ്യ (36), മ​ക്ക​ളാ​യ അ​നാ​മി​ക (12), അ​ഭി​ന​വ് (10) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : കോടതി ഒന്നിപ്പിച്ച കമിതാക്കൾക്ക് സിപിഎം നേതാക്കളുടെ മർദ്ദനം: നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും പരിക്ക്

എം​സി റോ​ഡി​ൽ എ​സ്എ​ച്ച് മൗ​ണ്ട് സ്കൂ​ളി​നു മു​ന്നി​ൽ ​ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെയായി​രു​ന്നു അ​പ​ക​ടം. സ്കൂ​ളി​ലേ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ളെ​യു​മാ​യി എ​ത്തി​യ വീ​ട്ട​മ്മ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ എ​തി​ർ ദി​ശ​യി​ൽ നി​ന്നെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ബി​നു​വും ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​രും ചേ​ർ​ന്നു പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

കു​ട്ടി​ക​ളു​ടെ കാ​ൽ ഒ​ടി​ഞ്ഞ​തി​നെ തു​ടർ​ന്ന് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യ​രാ​ക്കി. എ​സ്എ​ച്ച് മൗ​ണ്ട് സ്കൂ​ളി​ൽ നാ​ല്, ആ​റ് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​രാ​ണ് വി​ദ്യാ​ർ​ത്ഥി​ക​ൾ. അതേസമയം, അ​ശ്ര​ദ്ധ​മാ​യി കാ​റോ​ടി​ച്ച​തി​ന് ഡോ​ക്ട​ർ​ക്കെ​തി​രെ ഗാ​ന്ധി​ന​ഗ​ർ പൊലീ​സ് കേ​സെ​ടു​ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button