തിരുവനന്തപുരം: ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി മയക്കുമരുന്ന് ഗുളിക വാങ്ങി വിറ്റവർ പൊലീസ് പിടിയിൽ. ഇരവിപുരം കൊടിയിൽ തെക്കതിൽ വീട്ടിൽ സനോജ് (37), കൊട്ടിയം പറക്കുളം വലിയവിള വടക്കതിൽ വീട്ടിൽ സെയ്യ്ദാലി (26) എന്നിവരെ മെഡിക്കൽ കോളജ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളജ് ആശുപത്രി സർജറി വിഭാഗത്തിൽ നിന്ന് ഡോക്ടറുടെ നെയിം സീൽ മോഷ്ടിച്ചതുപയോഗിച്ചായിരുന്നു വ്യാജ കുറിപ്പടി തയ്യാറാക്കിയത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കൽ കോളജ് ആശുപത്രി സർജറി വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയർ റസിഡന്റായ ഡോക്ടറുടെ സീലാണ് മോഷണം പോയത്. സെയ്യ്ദാലിയാണ് സീൽ മോഷ്ടിച്ചത്. തുടർന്ന്, ഡോക്ടറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Read Also : തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കി: ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി
വലിയതോതിൽ വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നുകൾ വാങ്ങുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തുടർച്ചയായി പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കൊല്ലം ജില്ലയിലെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് മോഷണം പോയ സീലും ഒ.പി ടിക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments