കോട്ടയം: കുറവിലങ്ങാട്ട് യുവാവ് പിതാവിനെ തലയ്ക്കടിച്ച് കൊന്നു. നസ്രത്ത് ഹില്‍ സ്വദേശി ജോസഫ്(69) ആണ് കൊല്ലപ്പെട്ടത്. ജോസഫിന്റെ മകൻ ജോൺ പോൾ(38) ആണ് മദ്യലഹരിയിൽ പിതാവിനെ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിലാണ് ജോസഫ് കൊല്ലപ്പെട്ടത്. ജോണിനെ റബർ തടി കൊണ്ട് ജോസഫ് ആക്രമിച്ചുവെന്നും ഇത് പ്രതിരോധിക്കുന്നതിനിടെയാണ് ജോൺ പിതാവിന്റെ തലയിൽ കമ്പിവടി കൊണ്ട് അടിച്ചതെന്നും പൊലീസ് പറഞ്ഞു.
Read Also : ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതി നിർദേശം
പിതാവ് ബോധരഹിതനായത് ശ്രദ്ധയിൽപ്പെടാതിരുന്ന ജോൺ വീട്ടിൽ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെയാണ് ജോസഫ് മരിച്ച വിവരം മകൻ അറിയുന്നത്.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
Post Your Comments