Latest NewsSaudi ArabiaNewsInternationalGulf

വിഷൻ 2030: സൗദി അറേബ്യയിൽ ആദ്യമായി വിദേശ ആരോഗ്യ ഇൻഷുറൻസ് കമ്പനിക്ക് പ്രവർത്താനാനുമതി നൽകി

റിയാദ്: അമേരിക്കൻ കമ്പനിയായ സിഗ്ന വേൾഡ് വൈഡ് ഇൻഷുറൻസിന് രാജ്യത്ത് പ്രവർത്തിക്കാൻ അനുമതി നൽകി സൗദി അറേബ്യ. ആദ്യമായാണ് ഒരു വിദേശ ഇൻഷുറൻസ് കമ്പനിക്ക് സൗദി അറേബ്യയിൽ പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്. സൗദി സെൻട്രൽ ബാങ്ക് ആണ് ഇതുസംബന്ധിച്ച് അനുമതി നൽകിയത്. രാജ്യത്തിന്റെ ‘വിഷൻ 2030’ ലക്ഷ്യപ്രാപ്തിക്ക് വേണ്ടിയുള്ള സെൻട്രൽ ബാങ്കിന്റെ ദൗത്യങ്ങളുടെ ഭാഗമാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു.

Read Also: വെള്ളക്കരം വർദ്ധനയും ഇന്ധന സെസും പിണറായി സർക്കാരിന് പിൻവലിക്കേണ്ടിവരും: കെ സുരേന്ദ്രൻ

ഇൻഷുറൻസ് മേഖലയിൽ വിദേശ കമ്പനിയുടെ നേരിട്ടുള്ള നിക്ഷേപം പ്രാപ്തമാക്കുന്നതിനുള്ള സെൻട്രൽ ബാങ്കിന്റെ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. ആരോഗ്യ ഇൻഷുറൻസ് രംഗത്ത് രാജ്യത്തെ മത്സരക്ഷമത, കൈമാറ്റം, എക്‌സ്‌ചേഞ്ച് അനുഭവങ്ങൾ എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് സെൻട്രൽ ബാങ്ക് വിദേശ ഇൻഷുറൻസ് കമ്പനിയ്ക്ക് പ്രവർത്തനാനുമതി നൽകിയത്.

പുതിയ നടപടിയിലൂടെ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും കഴിയും. ഇത് ഇൻഷുറൻസ് മേഖലയുടെ സുസ്ഥിരതയും വളർച്ചയും വർദ്ധിപ്പിക്കുമെന്നും അധികൃതർ വിലയിരുത്തുന്നു.

Read Also: തുര്‍ക്കിയിലെ പത്ത് പ്രവിശ്യകളില്‍ മൂന്നുമാസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button