Latest NewsNewsValentine's Day

പ്രണയം തുറന്ന് പറയാൻ ഒരു ദിനം; അറിയാം പ്രൊപ്പോസ് ഡേയുടെ പ്രത്യേകത?

വാലന്റൈൻസ് വാരത്തിലെ രണ്ടാം ദിനമായ ഫെബ്രുവരി എട്ടിനാണ് എല്ലാ വർഷവും പ്രൊപ്പോസ് ഡേ ആഘോഷിക്കുന്നത്. റോസ് ദിനത്തിലൂടെ പങ്കാളിയായി തിരഞ്ഞെടുക്കുന്നയാളോട് പ്രണയ സൂചന നൽകി അടുത്ത ദിവസം അത് ഔദ്യോഗികമായി അവരെ അറിയിക്കുന്ന ഒരു ദിനമാണ് പ്രൊപ്പോസ് ഡേ. നീണ്ട് നിൽക്കുന്ന ബാക്കി അഞ്ച് പ്രണയാർദ്രമായ ദിനങ്ങളെ അതിന്റെ മനോഹാരിതയിലേക്ക് നയിക്കുന്നത് ഈ പ്രൊപ്പോസ് ദിനത്തിലൂടെയാണ്.

വാലന്റൈൻസ് വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രൊപ്പോസ് ഡേ. റോസ് ദിനത്തിൽ സൂചന നൽകുയാണെങ്കിൽ പ്രൊപ്പോസ് ഡേയിൽ നിങ്ങൾ നിങ്ങളുടെ പങ്കാളിയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയോട് പ്രണയം തുറന്ന് പറയാനുള്ള ദിനമായി കണക്കാക്കുന്നു. ഒരു പ്രണയബന്ധത്തിന്റെ ഏറ്റവും മുഖ്യമായ നാഴിക കല്ലായി പ്രൊപ്പോസ് ദിനത്തെ കണക്കാക്കുന്നു. ഒരു ചെറിയ ഗിഫ്റ്റ് നൽകി മിക്കവരും തങ്ങളുടെ പ്രണയ്താവിനോട് ഇഷ്ടം തുറന്ന് പറയും. കൂടാതെ ഒരു പ്രണയാതുരമായ നിമിഷങ്ങൾ ഇരുവരും കൈമാറും. ചിലർ ഒരു ചെറിയ റൊമാന്റിക് യാത്രയോ മറ്റും നടത്തും. ഇതെല്ലാം ഇനി ഒരുമിച്ചുള്ള പ്രണയാർദ്രമായ ജീവിത യാത്രയുടെ തുടക്കമായി കരുതുന്നു.

പ്രണയം തുറന്നു പറയാനുള്ള ദിവസമാണ് പ്രൊപോസ് ഡേ.  ഒരാളോട് പ്രണയം തോന്നുന്നത് പോലെ എളുപ്പമല്ല അത് തുറന്നു പറയുക എന്നത്. ഇഷ്ടപ്പെട്ടയാളോട് പ്രണയം തുറന്നുപറയാന്‍ പലര്‍ക്കും ധൈര്യമുണ്ടാകണമെന്നില്ല. പെട്ടെന്ന് ഒരാള്‍ വന്ന് പ്രണയം പറഞ്ഞാല്‍ തന്നെ, അത് അംഗീകരിക്കാന്‍ മടിയുള്ളവരാണ് നമ്മുടെ ഇന്നത്തെ തലമുറ. ഒരാളെ പരിചയപ്പെട്ട് പെട്ടെന്ന് തന്നെ പ്രണയം പറയുന്നവരുണ്ട്. ഇന്നത്തെ തലമുറ അതിനെയൊന്നും പ്രണയമായി അംഗീകരിക്കുക പോലും ഇല്ലെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ തന്നെ പറയുന്നത്.

വർഷങ്ങളായി പ്രണയവാരത്തിലെ രണ്ടാം ദിനം പ്രൊപ്പോസ് ഡേയായിട്ടാണ് കണക്കാക്കുന്നത്. പ്രണയത്തിനായി ഒരു വാരം ആഘോഷിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പ്രധാമായ എല്ലാ സംഭവങ്ങളും ഒത്തുചേർത്തുകൊണ്ട് വരുന്ന ആശയമാണിത്. പാശ്ചാത്യ രാജ്യങ്ങളിലാണെല്ലോ ഈ വാലന്റൈൻസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

ലിഖിതമായി പ്രൊപ്പോസ് ദിനത്തെ കുറിച്ച് എവിടെയും എഴുതപ്പെട്ടിട്ടില്ല. വാമൊഴിയായി വന്ന ചരിത്രങ്ങൾ പ്രകാരം 1477  ഓസ്ട്രേയിൻ ആർച്ച്ഡ്യൂക്കായ മാക്സ്മില്ല്യൻ ഫ്രഞ്ച് നാട്ടുരാജ്യമായ ബർഗണ്ടിയുടെ രാജകുമാരിയോട് പ്രണയം അറിയിച്ചിരുന്നുയെന്നും ഇതും പ്രൊപ്പോസ് ദിനമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്. കൂടാതെ 1816ൽ വെയിൽസ് രാജകുമാരിയുടെ വിവാഹത്തെയും പ്രൊപ്പോസ് ദിനമായി കൂട്ടിച്ചേർത്ത് പറയപ്പെടാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button