ഇറാനില്‍ നിന്നും നേഴ്‌സിങ് പഠിക്കാന്‍ കേരളത്തിലെത്തിയതാണ് ഹെൻഗാമെ. കേരളത്തിലെത്തി പഠനത്തിനിടെ മലയാളിയായ വിഷ്ണുവുമായി അവൾ പ്രണയത്തിലായി. പ്രണയത്തിനൊപ്പം വീട്ടുകാർ കൂടി നിന്നതോടെ സ്വപ്ന മംഗലം. കേരളത്തില്‍ വെച്ച് പ്രണയത്തിലായ ഇരുവരുടെയും വിവാഹത്തിന് കുടുംബങ്ങള്‍ സമ്മതം മൂളുകയായിരുന്നു. വിവാഹശേഷം കേരളത്തിലാണ് വധു. ഒരു വീഡിയോയിലൂടെ തന്റെ പ്രണയകഥ പെണ്‍കുട്ടി തന്നെയാണ് പങ്കുവെച്ചത്.
വിഷ്ണുവും യുവതിയും ഒരേ കോളേജിലാണ് ഫാർമസി പഠിച്ചത്. 2017 ലാണ് ഇവർ കണ്ടുമുട്ടിയത്. സുഹൃത്തുക്കളോടൊപ്പം കാന്റീനില്‍ ഭക്ഷണം കഴിക്കുകയായിരുന്ന വിഷ്ണു, ഹെൻഗാമെ ആദ്യമായി കാണുമ്പോൾ അവൾ പരിസരം മറന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു. അന്ന് ഇരുവരും പരിചയപ്പെട്ടു. പിന്നീട് കാന്റീനിൽ വെച്ച് പരസ്പരം കാണാൻ തുടങ്ങി. വിഷ്ണുവും ഹെന്‍ഗാമെയും തമ്മില്‍ മാസങ്ങളോളം സംസാരിച്ചു. പരിചയം സൗഹൃദമായി മാറി. അവര്‍ ഒരുമിച്ച് കറങ്ങി, ഭക്ഷണം കഴിച്ചു, പാര്‍ട്ടി നടത്തി, പക്ഷേ അപ്പോഴും അവരുടെ ഹൃദയം തുറന്നുപറയാന്‍ കഴിഞ്ഞില്ല.എങ്കിലും രണ്ടുപേരും പരസ്പരം മനസ്സില്‍ സ്‌നേഹിച്ചു തുടങ്ങിയിരുന്നു. തനിക്ക് ഒരു മാസത്തേക്ക് ഇറാനിലേക്ക് പോകേണ്ടിവരുമെന്ന് ഒരു ദിവസം ഹെന്‍ഗാമെ പറഞ്ഞു. ഇത് കേട്ട് വിഷ്ണു വികാരാധീനനായി. തിരിച്ചു വരുമോയെന്ന് വിഷ്ണു ചോദിച്ചു. അന്ന് വരുമെന്ന് മറുപടി നല്‍കി ഹെന്‍ഗാമെ പോയി.
ഒരു മാസത്തിനുശേഷം ഹെന്‍ഗാമെ തിരിച്ചെത്തിയപ്പോള്‍ വിഷ്ണു തന്റെ ഹൃദയം തുറന്നു പറഞ്ഞു. എന്നാല്‍ ഹെന്‍ഗാമെയാണ് പ്രൊപോസ് ചെയ്തത്. ഇരുവരുടെയും ബന്ധം അറിഞ്ഞപ്പോള്‍ പലരും വിലക്കി. വ്യത്യസ്ത സംസ്‌കാരവും രാജ്യവും ഭാഷയും ഉള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള തീരുമാനം ആര്‍ക്കും ദഹിച്ചില്ല. എന്നാല്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ അവരെ പിന്തുണച്ചു. കുടുംബം ഇവരോടൊപ്പം നിന്നു.
Post Your Comments