![](/wp-content/uploads/2023/01/court-2.jpg)
മാഹി: മണ്ടോള ക്ഷേത്രത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് മോഷണം നടത്തുകയും ക്ഷേത്രത്തിലെ സി.സി.ടി.വി കാമറ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ആറുമാസം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ചീക്കിലോട് സ്വദേശി എളംബിലാശ്ശേരി ഹർഷാദിനെയാണ് കോടതി ശിക്ഷിച്ചത്. മാഹി കോടതിയാണ് ആറ് മാസം കഠിന തടവ് ശിക്ഷിച്ചത്.
Read Also : തുര്‍ക്കിയിലേയ്ക്ക് മരുന്നും ഭക്ഷണവുമായി പോയ ഇന്ത്യന്‍ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്
കഴിഞ്ഞ നവംബർ 15-ന് അർദ്ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. മാഹി റെയിൽവെ സ്റ്റേഷനിൽ വെച്ച് മാഹി എസ്.ഐ റീനാ മേരി ഡേവിഡിന്റെ നേതൃത്വത്തിൽ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ എ.പി.പി എം.ഡി തോമസ് ഹാജരായി.
Post Your Comments