ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ഐസിസി വനിതാ ടി20 ലോകകപ്പ് ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഫെബ്രുവരി 10 ന് കേപ്ടൗണിലെ ന്യൂലാൻഡ്‌സിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. തങ്ങളുടെ ആദ്യ ഗ്രൂപ്പ് ലീഗ് മത്സരത്തിൽ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്ഥാൻ ആണ്. ഫെബ്രുവരി 26 വരെ തുടരുന്ന മാർക്വീ ടൂർണമെന്റിൽ ആകെ 10 ടീമുകൾ പരസ്പരം മത്സരിക്കും. പങ്കെടുക്കുന്ന ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവർ ഗ്രൂപ്പ് എയിലാണ്. ഇംഗ്ലണ്ട്, അയർലൻഡ്, പാകിസ്ഥാൻ, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളെ നേരിടുന്ന ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ.
അഞ്ച് തവണ ചാമ്പ്യൻമാർ ആയ ഓസ്ട്രേലിയ അവരുടെ പരമ്പരാഗത പച്ച സ്വർണ്ണ സ്ട്രിപ്പ് ആയിരിക്കും ധരിക്കുക.
ബംഗ്ലാദേശിന് പ്രധാനമായും ഉള്ളത് പച്ച നിറത്തിലുള്ള സ്ട്രിപ്പ് ആണ്, എന്നാൽ ചില മത്സരങ്ങളിൽ ചുവപ്പ് കളറും ധരിക്കാം.
കറുത്ത നിറത്തില്‍ ഇളം നീല നിറത്തിലുള്ള ഷേഡുള്ള സ്ട്രിപ്പ് ആയിരിക്കും ന്യൂസിലാൻഡ് ധരിക്കുക.
ആതിഥേയരായ ദക്ഷിണാഫ്രിക്ക അവരുടെ പച്ചനിറത്തിലുള്ള സ്ട്രിപ്പിൽ മത്സരത്തിനിറങ്ങും.
മഞ്ഞയും നീലയും സ്ട്രിപ്പ് ധരിച്ച് ആകും ശ്രീലങ്ക ദക്ഷിണാഫ്രിക്കയിൽ കളത്തിലിറങ്ങുക.
ഇളം നീല സ്ട്രിപ്പ് ധരിച്ച് ആകും ഇന്ത്യ കളത്തിലിറങ്ങുക.
പരമ്പരാഗത കടുംപച്ച ടോപ്പില്‍ ഇളം പച്ച ഷേഡുള്ളത് ധരിച്ച് പാകിസ്ഥാനും ചുവന്ന സ്ട്രിപ്പ് അണിഞ്ഞ് ഇംഗ്ലണ്ടും മത്സരത്തിനിറങ്ങും.
അയർലൻഡ് അവരുടെ ട്രേഡ്മാര്‍ക് ആയ ഇളം പച്ച സ്ട്രിപ്പിൽ തന്നെയാകും എത്തുക. ഐസിസി ടൂർണമെന്റുകളിൽ നമ്മൾ ഇപ്പോൾ കണ്ടു ശീലിച്ച മെറൂൺ, മഞ്ഞ നിറങ്ങളായിരിക്കും വെസ്റ്റ് ഇൻഡീസ് ധരിക്കുക.
Post Your Comments