അബുദാബി: തുർക്കിയ്ക്ക് സഹായഹസ്തവുമായി യുഎഇ. ഭൂകമ്പത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാനായി ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കാനും രക്ഷാപ്രവർത്തനത്തിനായി സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിനെ അയക്കാനും യുഎഇ തീരുമാനിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശിച്ചു. സിറിയയിൽ ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര ദുരിതാശ്വാസ വിതരണവും അടിയന്തര സഹായവും നൽകാൻ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമിനെ അയക്കാനും ശൈഖ് മുഹമ്മദ് നിർദ്ദേശം നൽകി.
തുർക്കി പ്രസിഡന്റുമായും സിറിയൻ പ്രസിഡന്റുമായും കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. സിറിയയിലും തുർക്കിയിലും ഭൂചലനം ഉണ്ടായ സാഹചര്യത്തിലാണ് യുഎഇ പ്രസിഡന്റ് ഇരുവരോടും ഫോണിൽ സംസാരിച്ചത്. ഇരുരാജ്യങ്ങൾക്കും അദ്ദേഹം യുഎഇയുടെ പിന്തുണ വാഗ്ദാനം ചെയ്തു.
ഭൂചലനത്തിൽ മരണപ്പെട്ടവർക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കിയ്ക്കും, സിറിയയ്ക്കും യുഎഇ പ്രസിഡന്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം ഉറപ്പു നൽകി.
Read Also: തുര്‍ക്കിയിലേയ്ക്ക് മരുന്നും ഭക്ഷണവുമായി പോയ ഇന്ത്യന്‍ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാന്‍
Post Your Comments