KeralaLatest NewsNews

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധികനികുതി ഏർപ്പെടുത്തുന്നതിന് പിന്നിൽ ഇടത്-ജിഹാദി സഖ്യം, കോടതിയെ സമീപിക്കും: കാസ

കോട്ടയം: അടഞ്ഞുകിടക്കുന്ന വീടുകൾക്ക് അധികനികുതി ഏർപ്പെടുത്താനുള്ള ബഡ്ജറ്റ് നിർദ്ദേശത്തിനെതിരെ തീവ്ര ക്രിസ്ത്യൻ സംഘടനായ കാസ രംഗത്ത്. ഉടമസ്ഥർ കുടുംബസമേതം വിദേശത്തായതിനാൽ കേരളത്തിൽ ഏറ്റവും അധികം വീടുകൾ അടഞ്ഞു കിടക്കുന്നത് ക്രിസ്ത്യൻ സമുദായത്തിന്റെതാണ് എന്നും ഈ വീടുകൾ ചുളുവിലയ്ക്ക് വാങ്ങി എടുക്കാനുള്ള ജിഹാദികളുടെ ലക്ഷ്യത്തിന് സഹായം ചെയ്തു കൊടുക്കാനുള്ള നീക്കമാണ് കേരള സർക്കാർ നടത്തുന്നത് എന്നുമാണ് കാസയുടെ ആരോപണം. ഫേസ്ബുക്കിലൂടെയായിരുന്നു കാസ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ബജറ്റ് നിർദേശത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും കാസ വ്യക്തമാക്കി.

‘ഉടമസ്ഥർ വിദേശത്ത് ആണെങ്കിലും കൃത്യമായി ഭൂനികുതി, കെട്ടിടനികുതി, കരണ്ട് ചാർജ്, വാട്ടർ ചാർജ് തുടങ്ങിയവയെല്ലാം അടയ്ക്കുന്നുണ്ട്. സർക്കാരിന് കിട്ടാനുള്ളതെല്ലാം കൃത്യമായി കിട്ടിയിട്ടും അടഞ്ഞു കിടക്കുന്ന വീടുകൾക്ക് അധിക നികുതി ഏർപ്പെടുത്തിയത് എന്തിന്റെ പേരിലാണ്?
ഒരാൾ ഒരു വാഹനം വാങ്ങിച്ചു കഴിഞ്ഞാൽ വർഷാവർഷം അതിന്റെ എല്ലാ നികുതികളും അടയ്ക്കുന്നുണ്ട്. അയാൾ അത് ഓടിക്കണോ വേണ്ടയോ എന്നുള്ളത് അയാളുടെ തീരുമാനമാണ്. ഓടിക്കാതെ ഇട്ടിരുന്നാൽ അതിന് അധിക നികുതി കൊടുക്കണം എന്നു പറയുന്നത് എന്ത് ന്യായമാണ്? വീട്ടുടമസ്ഥൻ എല്ലാ നികുതികളും കൃത്യമായി മറ്റുള്ളവരെ പോലെ അടയ്ക്കുന്നുണ്ട് വിദേശത്തുനിന്നും വരുന്ന അയാളുടെ പണത്തിന് അല്ലാതുള്ള നികുതിയും സർക്കാരിന് ലഭിക്കുന്നുണ്ട്. അയാൾ ചിലപ്പോൾ വർഷത്തിൽ ഒരു പ്രാവശ്യം വരും, ചിലപ്പോൾ ആറുമാസം കൂടി വരും, അതൊന്നും സർക്കാർ നോക്കേണ്ട കാര്യമില്ല’, കാസ വ്യക്തമാക്കി.

അതേസമയം, അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് നിർദ്ദേശത്തിനെതിരെ കടുത്ത വിമർശനമാണുയരുന്നത്. ഇത് നീതിയുക്തമായ നിർദേശമല്ലന്നും അത് മദ്ധ്യ തിരുവിതാംകൂറിലെ ഒരു സമുദായത്തെ കൂടുതലായി ബാധിക്കുന്ന വിഷയമാണന്നും ആയതിനാൽ ആ നിർദ്ദേശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button