Latest NewsKeralaNews

ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിയമസഭയ്ക്ക് മുന്നിലേക്ക് മാര്‍ച്ച് നടത്തി. ഇരുചക്രവാഹനം കൊണ്ടു വന്ന് നിയമസഭക്ക് മുന്നിലെ പ്രതിഷേധ സ്ഥലത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. ജല പീരങ്കിയുപയോഗിച്ച് പൊലീസ് തീകെടുത്തി. അതിന് ശേഷം ബാരിക്കേഡുകള്‍ തള്ളിമാറ്റാനാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Read Also: ഫ്രീസര്‍ സംവിധാനം ഇല്ലാത്ത രണ്ട് കണ്ടെയ്‌നര്‍ നിറയെ ചീഞ്ഞളിഞ്ഞ മത്സ്യം, വില്‍പ്പനയ്ക്കായി എത്തിച്ചത് ആന്ധ്രയില്‍ നിന്ന്

മഹാ പ്രളയത്തിനും കൊവിഡ് മാരിക്കും ശേഷം ജനങ്ങള്‍ക്ക് മുകളില്‍ പെയ്തിറങ്ങിയ ജന ദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രഖ്യാപിച്ചു. ഇന്ധന നികുതിക്കെതിരെ കേന്ദ്രത്തിനെതിരെ സമരം നടത്തിയ ഇടതുപക്ഷം ഇപ്പോള്‍ കേരളത്തില്‍ നികുതി ചുമത്തുകയാണ്. നിയമസഭയില്‍ അഞ്ച് മിനിറ്റ് സംസാരിച്ചാല്‍ പോലും ടാക്‌സ് ചുമത്തുമോയെന്ന് ബജറ്റ് രേഖകള്‍ വായിച്ചാലേ അറിയാന്‍ കഴിയൂവെന്നും സതീശന്‍ പരിഹസിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button