KeralaLatest NewsNews

ഫ്രീസര്‍ സംവിധാനം ഇല്ലാത്ത രണ്ട് കണ്ടെയ്‌നര്‍ നിറയെ ചീഞ്ഞളിഞ്ഞ മത്സ്യം, വില്‍പ്പനയ്ക്കായി എത്തിച്ചത് ആന്ധ്രയില്‍ നിന്ന്

കൊച്ചി: രണ്ട് കണ്ടെയ്‌നര്‍ നിറയെ പഴകിയ മത്സ്യം പിടികൂടി. എറണാകുളം മരടിലാണ് സംഭവം. ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ നഗരസഭാ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ചീഞ്ഞളിഞ്ഞ മത്സ്യം കണ്ടെത്തിയത്. പിരാന, രോഹു ഇനങ്ങളില്‍ പെട്ട മത്സ്യമാണ് അഴുകിയ നിലയില്‍ പിടിച്ചെടുത്തിരിക്കുന്നത്.ഫ്രീസര്‍ സംവിധാനം ഇല്ലാത്ത കണ്ടെയ്‌നര്‍ വാഹനത്തില്‍ ആന്ധ്രാ പ്രദേശില്‍ നിന്നു കൊണ്ടുവന്ന മത്സ്യമാണ് ഇവ.

Read Also: തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചു: ത്രിപുരയിൽ ബിജെപി സ്ഥാനാർത്ഥിയ്ക്ക് എതിരെ പരാതിയുമായി സിപിഎം

ഒരു കണ്ടെയ്‌നറിലെ മത്സ്യം പൂര്‍ണമായും ചീഞ്ഞളിഞ്ഞ നിലയിലാണ്. മറ്റൊരു കണ്ടെയ്‌നറില്‍ ചീഞ്ഞളിഞ്ഞ മത്സ്യത്തോടൊപ്പം നല്ല മത്സ്യവും ഇടകലര്‍ത്തി ബോക്‌സുകളില്‍ ഐസ് നിറച്ചു സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രാദേശിക വിപണിയില്‍ വില്‍പനയ്ക്കായി എത്തിക്കുന്നതിനു സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ എന്നാണ് വിവരം. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button