UAELatest NewsNewsInternationalGulf

പ്രവാസികൾക്ക് ആശ്വാസ നടപടി: ഇഖാമ കാലാവധി പൂർത്തിയാക്കിയ ഇന്ത്യക്കാർക്ക് എക്‌സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു

ദമാം: പ്രവാസികൾക്ക് ആശ്വാസ നടപടി. ഇന്ത്യൻ എംബസിയുടെ ഇടപെടലിൽ ഇഖാമ കാലാവധി പൂർത്തിയാക്കിയവർക്ക് എക്‌സിറ്റ് നിബന്ധനകൾ ലഘൂകരിച്ചു. റിയാദ് എംബസിക്കുള്ളിൽ എവിടെയായിരുന്നാലും എംബസിയിൽ നിന്ന് ഫൈനൽ എക്സിറ്റ് ലഭിക്കുന്ന പുതിയ രീതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സൗദി തൊഴിൽ മന്ത്രാലയവും ഇന്ത്യൻ എംബസിയും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. http://www.eoiriyadh.gov.in എന്ന ലിങ്കിൽ വേണം രജിസ്റ്റർ ചെയ്യേണ്ടത്.

Read Also: ആരാധനാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം, ഒറ്റ രാത്രികൊണ്ട് തകര്‍ത്തത് 14 ക്ഷേത്രങ്ങള്‍ : വിഗ്രഹങ്ങള്‍ നശിപ്പിച്ചു

ഇത്തരത്തിൽ രജിസ്റ്റർ ചെയ്തവർ എംബസിയിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കണം. എന്നാൽ, കിഴക്കൻ സൗദി അറേബ്യയിലെ ജുബൈലിലുള്ള ഇന്ത്യക്കാർക്ക് നൽകുന്ന ഇഎംബിയിൽ തുടങ്ങുന്ന റജിസ്‌ട്രേഷൻ നമ്പർ ഇന്ത്യൻ എംബസിയിലെ സാമൂഹിക പ്രവർത്തകനും ജുബൈലിലെ പ്രവാസി വെൽഫെയർ പാർട്ടി അംഗവുമായ സൈഫുദ്ദീൻ പൊട്ടശ്ശേരിക്ക് കൈമാറാം. റിയാദ് ഇന്ത്യൻ എംബസിയുടെ പരിധിയിൽ വരുന്ന ഹുറൂബുളിലുള്ളവർക്കും ഈ ലിങ്കിൽ രജിസ്റ്റർ ചെയ്ത് നമ്പർ നൽകിയാൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ എംബസി സൗകര്യമൊരുക്കും. ഇഖാമ കാലാവധി കഴിഞ്ഞ് ജോലിക്കായി മറ്റിടങ്ങളിലേക്ക് പോയവർക്ക് പുതിയ വ്യവസ്ഥ ആശ്വാസകരമാണ്.

Read Also: ആഗോള ഭീമന്മാരുടെ പാത പിന്തുടർന്ന് ഡെൽ ടെക്നോളജീസ്, പിരിച്ചുവിടൽ നടപടികൾ ഉടൻ ആരംഭിച്ചേക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button