ന്യൂഡൽഹി: എണ്ണ ശുദ്ധീകരിച്ച് കയറ്റുമതി ചെയ്യുന്നതിൽ ലോകരാജ്യങ്ങൾക്കിടയിൽ സ്ഥാനം ഉയർത്തി ഇന്ത്യ. യുക്രൈൻ- റഷ്യ യുദ്ധം ആരംഭിച്ചതിന് ശേഷം പല രാജ്യങ്ങളിലും അത്യാവശ്യ വസ്തുക്കൾ പോലും ലഭിക്കാതാകുകയും വില കുത്തനെ ഉയരുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് ഈ സമയത്ത് പിടിച്ചു നിൽക്കാൻ കഴിഞ്ഞു. കാര്യമായ പ്രശ്‌നങ്ങളൊന്നും തന്നെ ഇന്ത്യയെ ബാധിച്ചില്ല.
2021 നെ അപേക്ഷിച്ച് 2022 ആയപ്പോഴേക്കും ഇന്ത്യയുടെ എണ്ണ കയറ്റുമതിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുക്രൈൻ- റഷ്യ യുദ്ധം ആരംഭിച്ച ശേഷം റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്ത് അത് ശുദ്ധീകരിച്ച് തിരിച്ചു കയറ്റുമതി ചെയ്യുന്ന വലിയ ‘എണ്ണ’ ഉൽപ്പാദകരായി മാറിയത് ഇന്ത്യയും, ചൈനയുമാണ്. യൂറോപ്പ് റഷ്യയിൽ നിന്നുള്ള എണ്ണ നിരോധിക്കുന്നതിന്റെ ഏറ്റവും നേട്ടം ലഭിക്കുക ഇന്ത്യക്കായിരിക്കും.
എണ്ണ ഉൽപ്പാദന രാജ്യമല്ലെങ്കിൽ കൂടി എണ്ണ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യ മേൽക്കൈ നേടുന്ന അവസ്ഥ 2023 ലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments