Latest NewsNewsIndia

സഹോദര പുത്രനുമായി അവിഹിതം: കൈയ്യോടെ പൊക്കിയ ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ, കൂട്ട് നിന്ന് കാമുകൻ – നാടിനെ നടുക്കിയ സംഭവം

മീററ്റ്: ഭർത്താവിന്റെ സഹോദരന്റെ മകനുമായുള്ള അവിഹിത ബന്ധം പുറത്തായതോടെ ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ. ദഹര്‍ ഗ്രാമത്തെ നടുക്കിയ സംഭവത്തിൽ അറസ്റ്റ്. സന്ദീപ് (32) എന്നയാളെ കൊന്ന സംഭവത്തില്‍ ഭാര്യ പ്രീതി (28) സന്ദീപിന്റെ സഹോദരന്റെ മകന്‍ ജോണി (20) എന്നിവരെയാണ് പിടികൂടിയത്. കൊലപാതകം നടന്ന ഒരാഴ്ചയ്ക്കുള്ളിൽ തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചു.

സന്ദീപിന്റെ സഹോദരന്റെ പുത്രനാണ് ജോണി. തന്റെ എട്ട് വയസിന് ഇളയ ജോണിയുടെ പ്രീതിക്ക് കുറേനാളുകളായി ബന്ധമുണ്ട്. ഇക്കാര്യം അടുത്തിടെയാണ് സന്ദീപ് കണ്ടെത്തിയത്. ഇരുവരെയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടതോടെ സന്ദീപ് പ്രീതിയുടെ വഴക്കുണ്ടാക്കി. അവിഹിത ബന്ധം കൈയ്യോടെ പൊക്കിയ ഭർത്താവിനെ കൊല്ലാൻ പ്രീതി പ്ലാനിട്ടു. ജോണിയും കൂടെ നിന്നു. രണ്ട് പേരും ചേർന്ന് സന്ദീപിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

സന്ദീപിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. നാട്ടില്‍ സന്ദീപിന് ശത്രുക്കളാരും ഇല്ലെന്നു കണ്ടെത്തിയ പൊലീസ് കുടുംബാംഗങ്ങളുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചു. പ്രീതിയും ജോണിയും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരം ലഭിച്ചതോടെയാണ് പ്രീതിയിലേക്കു സംശയം നീണ്ടത്.

തുടര്‍ന്ന് പ്രീതിയെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നു. ജോണി മിക്കവാറും സന്ദീപിന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രീതിയുമായി അടുപ്പത്തിലാകുന്നത്. വിവരമറിഞ്ഞ സന്ദീപ് ഇവരുടെ ബന്ധത്തെ എതിര്‍ത്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ശനിയാഴ്ചയോടെ പ്രീതി കുറ്റസമ്മതം നടത്തി. ഞായറാഴ്ച അറസ്റ്റ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button