സോഷ്യൽ മീഡിയ വഴി വൈറലായ താരമാണ് സൗമ്യ മാവേലിക്കര. സൗമ്യയുടെ റീൽസുകൾ വൈറലായതോടെ സിനിമയിലേക്കും അവസരം വന്നിരിക്കുകയാണ്. വിശ്വൻ വിശ്വനാഥൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായിക വേഷത്തിൽ എത്തിയിരിക്കുകയാണ് സൗമ്യ. തന്റെ ഉയർച്ചയിൽ ഭർത്താവും കുടുംബവും സന്തോഷിക്കുന്നുണ്ടെന്നും, ഭർത്താവിന് തന്നെ ഓർത്ത് അഭിമാനമുണ്ടെന്നും സൗമ്യ പറയുന്നു.
‘എന്റെ മാവേലിക്കര മുഴുവൻ എന്നെ അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം. സെലിബ്രിറ്റികൾക്ക് ലൈക്ക് ഒക്കെ കിട്ടുന്നത് കാണുമ്പോൾ സത്യത്തിൽ അതിശയിച്ചു പോകുമായിരുന്നു. അന്നൊക്കെ എനിക്ക് ലൈക് പത്തോ നൂറോ ആയിരുന്നു. പിന്നെ ‘കരിങ്കാളി അല്ലേ കൊടുങ്ങല്ലൂർ വാഴണ പെണ്ണാണ്’ എന്ന വീഡിയോ ആയിരുന്നു ആദ്യം ഹിറ്റായത്. പിന്നെ മറ്റൊരു വീഡിയോയ്ക്ക് 5000 ലൈക് കിട്ടിയിട്ടുണ്ട്. തുടരെത്തുടരെ വീഡിയോ ചെയ്യാൻ തുടങ്ങിയപ്പോൾ ആണ് വൈറലായത്.
കുഞ്ഞിനെ സ്കൂളിൽ കൊണ്ട് പോയി വിട്ട് വീട്ടിൽ വന്നപ്പോഴാണ് ജീൻസിട്ട് മീൻ വെട്ടുന്ന വീഡിയോ ചെയ്തത്. അത് ഒരുപാട് ആളുകൾ ഏറ്റെടുത്തതിൽ സന്തോഷമുണ്ട്. എന്റെ ഭർത്താവിന് ഞാനിപ്പോൾ അഭിമാനമാണ്. പണ്ട് ദിലീപിന്റെ ഭാര്യ സൗമ്യ എന്നായിരുന്നു അറിഞ്ഞിരുന്നത്. എന്നാൽ, ഇന്ന് സൗമ്യയുടെ ഭർത്താവ് ദിലീപ് എന്ന നിലയിലേക്ക് മാറി. അതൊക്കെ അദ്ദേഹത്തിന് ഭയങ്കര സന്തോഷമാണ്. ഞാൻ ഫിൽറ്റർ ഇല്ലാതെയാണ് വീഡിയോ ചെയ്യുന്നത്. ഒരു എം.എസ്സി കാരിയാണ് താൻ. എന്നാൽ, ജോലിക്കൊന്നും ഇതുവരെയും പോയിട്ടില്ല’, സൗമ്യ പറയുന്നു.
Post Your Comments