ഡൽഹി: അദാനി ഗ്രൂപ്പിനെക്കുറിച്ച് സഭയിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഓഹരി വിപണിയിലെ കൃതൃമത്വവും സാമ്പത്തിക ക്രമക്കേടുകളും ആരോപിക്കപ്പെട്ട അദാനി ഗ്രൂപ്പിനെക്കുറിച്ച് ജനങ്ങൾക്ക് സത്യം അറിയാൻ വേണ്ടിയാണ് താൻ രണ്ട് വർഷമായി ഈ വിഷയം ഉന്നയിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കോടികളുടെ അഴിമതി നടന്നു, രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരാൾ തട്ടിയെടുത്തു. അദാനി ഗ്രൂപ്പിന് പിന്നിലെ ശക്തികൾ ആരാണെന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഈ വിഷയം ചർച്ച ചെയ്യാൻ കേന്ദ്രം ഭയക്കുന്നു. അദാനിയെക്കുറിച്ച് ചർച്ചകൾ ഉണ്ടാകാതിരിക്കാൻ മോദിജി എല്ലാ ശ്രമങ്ങളും നടത്തും,’ രാഹുൽ ഗാന്ധി പറഞ്ഞു.
വരുൺ ബിവ്റേജസ്: മൂന്നാം പാദത്തിൽ മികച്ച പ്രകടനം
ജനുവരി 24ന് യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസെർച്ച് പുറത്തു വിട്ട റിപ്പോർട്ടിലൂടെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണികളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവന്നത്. എന്നാൽ, തങ്ങൾക്കെതിരായ എല്ലാ ആരോപണങ്ങളും കമ്പനി നിഷേധിച്ചു. ആരോപണങ്ങൾക്ക് പിന്നാലെ, അദാനി ഗ്രൂപ്പിന് ഏകദേശം 8.5 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു.
Post Your Comments