അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി. തുര്‍ക്കിയിലെ തെക്ക്-കിഴക്കന്‍ മേഖലയിലാണ് വീണ്ടും ഭൂചലനം സംഭവിച്ചിരിക്കുന്നത്. ആദ്യമുണ്ടായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലുമായി 1,300 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുര്‍ക്കിയില്‍ മാത്രം ഇതുവരെ 912 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 2,818 കെട്ടിടങ്ങള്‍ നിലംപൊത്തി. സിറിയയില്‍ 326 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
ഭൂചലനത്തെത്തുടർന്ന് ദുരന്ത ഭൂമിയായി മാറിയ ഇരു രാജ്യങ്ങള്‍ക്കും ഐക്യരാഷ്ട്ര സഭയും വിവിധ രാജ്യങ്ങളും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. തുര്‍ക്കിയിലേക്ക് എന്‍ഡിആര്‍എഫ് അടക്കമുള്ള രക്ഷാ സംഘത്തെ അയക്കുമെന്ന് ഇന്ത്യ അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് രക്ഷാ സംഘത്തെ അയക്കാന്‍ തീരുമാനമെടുത്തത്.
കെഎസ്‍ആര്‍ടിസി ബസിൽ സ്കൂൾ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം : ആര്‍ടിഒ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
നൂറുപേര്‍ അടങ്ങുന്ന എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘത്തെയാണ് അയക്കുന്നത്. ദുരന്ത മുഖത്ത് അടിയന്തര സേവനം നടത്താനായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഡോഗ്‌സ്‌ക്വാഡും സംഘത്തിനൊപ്പമുണ്ടാകും. തുര്‍ക്കിയിലെയും സിറിയയിലേയും ജനങ്ങള്‍ക്കൊപ്പം ഇന്ത്യ നിലകൊള്ളുന്നു എന്നും ദുരന്തം മറികടക്കാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Post Your Comments