അബുദാബി: അബുദാബി മക്ത പാലം പുതുക്കിപ്പണിതു. 56 വർഷം പഴക്കമുള്ള പാലമാണിത്. നവീന സാങ്കേതിക വിദ്യകളോടെയാണ് പാലം പുതുക്കിപ്പണിതത്. 2022 ഏപ്രിൽ മാസമാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഗതാഗതത്തിന് തടസ്സമില്ലാത്തവിധമായിരുന്നു പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
Read Also: ആഗോള ഭീമന്മാരുടെ പാത പിന്തുടർന്ന് ഡെൽ ടെക്നോളജീസ്, പിരിച്ചുവിടൽ നടപടികൾ ഉടൻ ആരംഭിച്ചേക്കും
പാലത്തിന്റെ സ്ലാബിലെ ടാറിങ്, ഇരുവശത്തുകൂടിയുമുള്ള നടപ്പാതകൾ, കമാനത്തിന്റെ അറ്റകുറ്റപണി, പെയിന്റിങ്, കോൺക്രീറ്റിങ് എന്നിവയാണ് നടത്തിയത്. ഇരുവശങ്ങളിലെയും 4 വരി പാതകൾക്കു പുറമെ 2 കാൽനട പാതകളും പാലത്തിലുണ്ട്. 1967ലാണ് ഈ പാലം നിർമ്മിച്ചത്.
Post Your Comments