മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആവേശം ക്രിക്കറ്റ് പ്രേമികളില്‍ വര്‍ഷങ്ങളായി കണ്ടുവരുന്നതാണ്. ഇപ്പോള്‍ ഈ വര്‍ഷം മുതല്‍ വനിതകളുടെ ഐപിഎല്ലിനും കളമൊരുങ്ങുകയാണ്. 2023-ലെ വനിതാ ഐപിഎല്‍ ഷെഡ്യൂളിനായി ലോകം മുഴുവന്‍ ആകാംക്ഷയിലാണ്. ഈ വര്‍ഷത്തെ ലേലത്തില്‍ അഞ്ച് ടീമുകളാണ് പങ്കെടുത്തത്.
Read Also: റോഡില്‍ കളഞ്ഞുപോയ നിലയില്‍ കണ്ടെത്തിയ പണത്തില്‍ മരണത്തിന് വരെ കാരണമായേക്കാവുന്ന വെളുത്ത പൊടി
അഞ്ച് വനിതാ ഐപിഎല്‍ 2023 ഫ്രാഞ്ചൈസികള്‍ അദാനി ഗ്രൂപ്പ്, റിലയന്‍സ്, ഡിയാജിയോ ഇന്ത്യ, ജെഎസ്ഡബ്ല്യു-ജിഎംആര്‍, കാപ്രി ഗ്ലോബല്‍ എന്നിവ യഥാക്രമം അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ഡല്‍ഹി, ലഖ്നൗ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങി.
വനിതാ പ്രീമിയര്‍ ലീഗിലെ 5 ടീമുകള്‍ 4669.99 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്. അദാനി ഗ്രൂപ്പ് 1289 കോടി രൂപയ്ക്കും, മുംബൈ ഇന്ത്യന്‍സ് 912.99 കോടിക്കും, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 901 കോടിക്കും, ഡല്‍ഹി ക്യാപിറ്റല്‍സ് 810 കോടിക്കും, കാപ്രി 757 കോടി രൂപയ്ക്കുമാണ് ലേലത്തില്‍ പോയത്.
Post Your Comments