Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

റോഡില്‍ കളഞ്ഞുപോയ നിലയില്‍ കണ്ടെത്തിയ പണത്തില്‍ മരണത്തിന് വരെ കാരണമായേക്കാവുന്ന വെളുത്ത പൊടി

ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ടെന്നസി: ‘വഴിയില്‍ പണം കണ്ടേക്കാം, എടുക്കാന്‍ പ്രലോഭനങ്ങളുണ്ടായാലും എടുക്കരുത്, കാരണം അത് നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാം. യുഎസ് സംസ്ഥാനമായ ടെന്നസിയിലെ താമസക്കാര്‍ക്കാണ് പൊലീസ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read Also: മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ്: പൊലീസ് അന്വേഷണവും വേണം, കുഞ്ഞിനെക്കുറിച്ചും അന്വേഷണമെന്ന് ആരോഗ്യ മന്ത്രി

ഇത്തരത്തിലൊരു മുന്നറിയിപ്പ് നല്‍കാന്‍ തക്കതായ കാരണമുണ്ട്. ടെന്നസിയിലെ ഒരു പ്രാദേശിക ഗ്യാസ് സ്റ്റേഷന്റെ തറയില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കുറച്ച് ഡോളറുകളാണ് പൊലീസിന്റെ മുന്നറിയിപ്പിന് കാരണം. കണ്ടെത്തിയ ഡോളറുകളില്‍ ഒരു വെളുത്ത പൊടിയുടെ അംശം കണ്ടെത്തി. പൊടി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നപ്പോള്‍ പൊലീസ് ഞെട്ടി. ആ പൊടിയാകട്ടെ വളരെ ചെറിയ അളവില്‍ മനുഷ്യ ശരീരത്തില്‍ കടന്നാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള മയക്ക് മരുന്നുകളുടെ സംയുക്തമായിരുന്നു. ഫെന്റനൈല്‍, മെത്താംഫെറ്റാമൈന്‍ എന്നീ സിന്തറ്റിക്ക് മയക്കുമരുന്നുകളുടെ സാന്നിധ്യമായിരുന്നു ആ പൊടിയില്‍ അടങ്ങിയിരുന്നത്.

ഇത്തരത്തില്‍ പണം ഉപേക്ഷിച്ചതാരാണെന്നുള്ള അന്വേഷണം നടക്കുകയാണ്.
മോര്‍ഫിനേക്കാള്‍ 100 മടങ്ങ് ശക്തവും ഹെറോയിനേക്കാള്‍ 50 മടങ്ങ് വീര്യവും ഉള്ള സിന്തറ്റിക് ഒപിയോയിഡാണ് ഫെന്റനൈല്‍ എന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. മാത്രമല്ല, പൊടിച്ച ഫെന്റനൈല്‍ ഹെറോയിന്‍, മെത്താംഫെറ്റാമൈന്‍ തുടങ്ങി മറ്റ് മയക്കുമരുന്നുകളുമായി കലര്‍ത്തുന്നത് വളരെ അപകടമാണ്. ഫെന്റനൈല്‍ പോലുള്ള സിന്തറ്റിക് ഒപിയോയിഡുകള്‍ അമിത അളവില്‍ ഉപയോഗിക്കുന്നത് മൂലം യുഎസില്‍ പ്രതിദിനം 150-ലധികം ആളുകള്‍ മരിക്കുന്നതായും പൊലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button