
മാർച്ചിൽ നടക്കുന്ന വനിതാ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിൽ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഷാർലറ്റ് എഡ്വേർഡ് മുംബൈ ഇന്ത്യൻസിനെ പരിശീലിപ്പിക്കും. ഇംഗ്ലണ്ടിനെ ടി20 ലോകകപ്പിലും 2009ലെ 50 ഓവർ ലോകകപ്പ് കിരീടങ്ങളിലും മൂന്ന് ആഷസ് പരമ്പര വിജയങ്ങളിലും നയിച്ച താരമാണ് എഡ്വേർഡ്.
വിരമിച്ചതിന് ശേഷം പരിശീലകയെന്ന നിലയിൽ മതിപ്പുളവാക്കി താരം സതേൺ വൈപ്പേഴ്സിനെ രണ്ട് റേച്ചൽ ഹെയ്ഹോ ഫ്ലിന്റ് ട്രോഫി കിരീടങ്ങളിലേക്കും ഒരു ഷാർലറ്റിലേക്കും നയിച്ചു.
വനിതാ ഐ.പി.എൽ 2023; മത്സരം എവിടെ? അറിയേണ്ടതെല്ലാം
സതേൺ ബ്രേവിനെ ബാക്ക്-ടു-ബാക്ക് ഹൺഡ്രഡ് ഫൈനലുകളിലേക്കും പരിശീലിപ്പിച്ചിട്ടുണ്ട്. ഈ സീസണിൽ സിഡ്‌നി സിക്‌സേഴ്‌സിനെ വനിതാ ബിഗ് ബാഷ് ലീഗിന്റെ ഫൈനലിലേക്ക് നയിച്ചു. ബൗളിംഗ് പരിശീലകയും ഉപദേശകയുമായി ജുലൻ ഗോസ്വാമിയും ബാറ്റിംഗ് കോച്ചായി ദേവിക പാൽഷികാറും എഡ്വേർഡിന് മുംബൈയിൽ പിന്തുണ നൽകും.
Post Your Comments