ErnakulamLatest NewsKeralaNattuvarthaNews

മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി : യുവതിക്ക് പരിക്ക്

കാക്കനാട് സ്വദേശിയായ യുവാവും അന്യസംസ്ഥാനക്കാരിയായ യുവതിയുമായിരുന്നു കാറിലെ യാത്രക്കാർ

കാക്കനാട്: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി അപകടം. കാക്കനാട് സ്വദേശിയായ യുവാവും അന്യസംസ്ഥാനക്കാരിയായ യുവതിയുമായിരുന്നു കാറിലെ യാത്രക്കാർ.

Read Also : കുട്ടികളിലെ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കണം, ലാഘവത്തോടെ സമീപിക്കുന്നത് അപകടകരം: ഒരു പക്ഷേ കാന്‍സറാകാം

പള്ളിക്കര കാക്കനാട് റോഡിൽ ശനിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടം നടന്നത്. പള്ളിക്കര ഭാഗത്തുനിന്ന് കാക്കനാട്ടേക്ക് പോവുകയായിരുന്ന കാർ അത്താണിക്ക് സമീപം ഷാപ്പുംപടിയിലാണ് അപകടത്തിൽപെട്ടത്. വാഹനത്തിലുണ്ടായിരുന്ന യുവതി പരിക്കേറ്റ് ചികിത്സയിലാണ്.

അതേസമയം, ഓടുന്നതിനിടെ ടയർ പൊട്ടിയ വാഹനം നിയന്ത്രണംവിട്ട് സമീപത്തെ വഴിവിളക്കിന്റെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയത്. അപകട സമയത്ത് റോഡരികിൽ വഴിയാത്രക്കാരില്ലാതിരുന്നതിൽ വലിയ അപകടം ഒഴിവായി. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button