നെടുങ്കണ്ടം: മൈനര്സിറ്റിമെട്ടിലെ ജലനിധി കുടിവെള്ള പദ്ധതിയില്‍ നിന്ന് മോട്ടോര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു പേർ അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശികളായ കിരണ്‍, വിനോദ്, അരുണ്‍ എന്നിവരാണു പിടിയിലായത്. നെടുങ്കണ്ടം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ചൂട് വെള്ളം ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുമോ? അറിയാം ഗുണങ്ങള്‍…
പദ്ധതിയുടെ പൈപ്പ് കടത്തിയ സംഭവത്തിലും ടാങ്കില്‍ നിന്നു രണ്ടു ലക്ഷം രൂപയുടെ മോട്ടോര്‍ കടത്താന്‍ ശ്രമിച്ച സംഭവത്തിലുമാണ് അറസ്റ്റ്. 17-ാം വാര്‍ഡിലെ ജലനിധി കുടിവെള്ള പദ്ധതിക്കായി ടാങ്കില്‍ സ്ഥാപിച്ചിരുന്ന 25 എച്ച്പിയുടെ മോട്ടോറാണു മോഷ്ടിക്കുന്നതിനായി അഴിച്ചുവച്ചത്. കൂടാതെ, ടാങ്കിനോടനുബന്ധിച്ചുള്ള ഹോസുകള്‍ മുറിച്ചു കടത്തുകയും ചെയ്തു.
നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ്. ബിനു, എസ്ഐമാരായ ബിനോയി ഏബ്രഹാം, സജീവന്, അഭിലാഷ്, അരുണ്‍ കൃഷ്ണസാഗര്‍, ബൈജു, അജോ ജോസ്, ജയന്, സഞ്ജു, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണു മോഷണസംഘത്തെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments