തിരുവനന്തപുരം: പേവിഷബാധയേറ്റകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകുന്നുവെന്ന തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കേരളാ പോലീസ്. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഈ വീഡിയോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷമുള്ള പരിപാടിക്കിടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായ വിദ്യാർത്ഥിക്ക് സുഖമില്ലാതാവുകയും ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തിരുന്നു. അസുഖത്തിന്റെ ഭാഗമായി കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം ഉണ്ടാക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങളാണ് ആംബുലൻസിൽ ഉണ്ടായിരുന്ന ആൾ പകർത്തിയത്. ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നുവെന്നും പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ആംബുലൻസിൽ പേവിഷബാധയേറ്റ കുട്ടിയുടേതായി പ്രചരിക്കുന്ന വീഡിയോ വാസ്തവ വിരുദ്ധം
പേവിഷബാധയേറ്റകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകുന്നുവെന്ന തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഈ വീഡിയോയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 26 ന് റിപ്പബ്ലിക്ക് ദിന പരേഡിന് ശേഷമുള്ള പരിപാടിക്കിടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായ വിദ്യാർത്ഥിക്ക് സുഖമില്ലാതാവുകയും ഉടൻ തന്നെ കുട്ടിയെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തിരുന്നു. അസുഖത്തിന്റെ ഭാഗമായി കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ബഹളം ഉണ്ടാക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങളാണ് ആംബുലൻസിൽ ഉണ്ടായിരുന്ന ആൾ പകർത്തിയത്. ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു.
Read Also: ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി കനക്കുന്നു: സർക്കാരിനെതിരെ തെരുവിലിറങ്ങി സമരം ചെയ്ത് പൊതുജനം
Post Your Comments