Latest NewsNewsIndia

പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല: വിചാരണ കോടതി തടവിന് ശിക്ഷിച്ച യുവാവിനെ സുപ്രീം കോടതി വെറുതെവിട്ടു

ന്യൂഡൽഹി: പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ലെന്ന് സുപ്രീം കോടതി. കാമുകൻ തന്നെ വിവാഹ വാഗ്ദാനം നൽകി ചതിച്ചെന്ന് കാണിച്ച് യുവതി നൽകിയ പരാതിയിലാണ് സുപ്രധാന വിധി. യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഡൽഹി കോടതിയും ഹൈക്കോടതിയും ഒരേസമയം കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവിനെയാണ് സുപ്രീം കോടതി വെറുതേവിട്ടത്.

ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് വിവാഹിതനായ പുരുഷനൊപ്പം ഒളിച്ചോടി താമസം ആരംഭിച്ച യുവതിയാണ് പരാതിക്കാരി. രണ്ട് പേരും വിവാഹിതരായിരിക്കെ, പങ്കാളികളെ ചതിച്ച് ബന്ധം ആരംഭിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്ത ശേഷം കാമുകൻ തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി പരാതി നൽകുന്നതിനെതിരാണ് കോടതി വിധി. പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധങ്ങളെ ക്രിമിനൽവൽക്കരിക്കുന്നതിനോട് വിയോജിപ്പ് കാണിക്കുന്നുവെന്ന് കോടതി അറിയിച്ചു.

ഉഭയ സമ്മതത്തോടെയുള്ള ശാരീരിക ബന്ധത്തിന് ശേഷം പുരുഷന്മാർ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് സ്ത്രീകൾ പതിവായി ഉപയോഗിക്കുന്ന ‘തെറ്റായ ധാരണക്ക് കീഴിലുള്ള സമ്മതം’, ‘തെറ്റായ വാഗ്ദാനം’ എന്നീ വാക്യങ്ങൾ വിശകലനം ചെയ്തതിന് ശേഷമായിരുന്നു ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കേസിൽ വിധി പ്രഖ്യാപിച്ചത്. ഡൽഹി സ്വദേശിയായ നൈം അഹമ്മദിനെതിരെ പോലീസ് ചുമത്തിയ ബലാത്സംഗ കുറ്റം ഒഴിവാക്കി.

നൈം അഹമ്മദിനെ ഡൽഹി ഹൈക്കോടതി ഏഴ് വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. അഹമ്മദ് തന്നെ വിവാഹം കഴിക്കുമെന്ന ധാരണയിലാണ് യുവതി അഹമ്മദുമായി അടുത്ത ബന്ധത്തിന് സമ്മതം നൽകിയതെന്ന നിഗമനത്തിലെത്തിയ വിചാരണക്കോടതിയുടെയും ഹൈക്കോടതിയുടെയും വിധിയാണ് സുപ്രീം കോടതി തള്ളിയത്.

പരാതിക്കാരിയായ യുവതി വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. 2009-ൽ യുവതി അഹമ്മദിനൊപ്പം ഒളിച്ചോടി. 2011-ൽ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. 2012-ൽ അഹമ്മദിന്റെ നാട്ടിലേക്ക് പോയപ്പോഴാണ് തന്റെ കാമുകന് മറ്റൊരു ഭാര്യയുണ്ടെന്ന വിവരം യുവതി അറിയുന്നത്. ഇതോടെ, 2014 ൽ അവൾ തന്റെ പങ്കാളിയിൽ നിന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകുകയും തന്റെ മൂന്ന് കുട്ടികളുടെ സംരക്ഷണം അയാൾക്ക് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബലാത്സംഗത്തിന് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button