കൊല്ലം: നവവധു ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. നവവധു ചമഞ്ഞ ഭർതൃമതിയായ കൊല്ലം കൊട്ടാരക്കര ഇളമാട് കണ്ണംകോട് ഷിബു വിലാസം ശാലിനി (31) ആണ് പോലീസിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ശാലിനിയുടെ ഭർത്താവ് കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാറിനെ (37) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കടമ്പഴിപ്പുറം കേന്ദ്രീകരിച്ച് വാടകവീടെടുത്ത് താമസിച്ച് ഭർത്താവുമായി ചേർന്നാണ് യുവതി തട്ടിപ്പ് നടത്തിയത്. സമൂഹ മാധ്യമം വഴി പരാതിക്കാരൻ്റെ പണം പല തവണയായി തട്ടിയെടുക്കുകയായിരുന്നു.
രാജ്യത്തെ ആചാരങ്ങൾ ഹനിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണം: സംഘാടകരോട് അഭ്യർത്ഥനയുമായി അധികൃതർ
ആദ്യ ഭർത്താവ് വാഹനാപകടത്തിൽ മരിച്ചുവെന്ന് പറഞ്ഞ് ഇയാളുടെ സഹതാപം പിടിച്ചുപറ്റി. ചികിത്സ ചെലവിനായി പലരിൽ നിന്ന് വായ്പ വാങ്ങിയാതായി പറഞ്ഞ് കടം വീട്ടാൻ പല തവണ പണം ആവശ്യപ്പെടുകയായിരുന്നു.
തട്ടിപ്പ് മനസിലായതോടെ ഇയാൾ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സംസ്ഥാനത്തിനകത്ത് നിരവധി വിവാഹ തട്ടിപ്പു കേസുകളിൽ പ്രതിയാണ് ശാലിനിയെന്ന് പോലീസ് വ്യക്തമാക്കി. പത്രങ്ങളിലെ പുനർവിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിൻ്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് മധ്യപ്രദേശിൽ അധ്യാപികയായി ജോലി ചെയ്ത് വരുകയാണെന്ന് പരിചയപ്പെടുത്തിയാണ് യുവതി ബന്ധം സ്ഥാപിച്ചിരുന്നത്.
Post Your Comments