KeralaLatest NewsNews

വിനോദ സഞ്ചാരികള്‍ക്കായി കാരവന്‍ ടൂറിസം ഒരുക്കി ടൂറിസം വകുപ്പ്

കേരളത്തിലെ റോഡുകളിലൂടെ സുഖകരമായി സഞ്ചരിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള സൗകര്യമാണ് ടൂറിസം വകുപ്പ് ഒരുക്കുന്നത്: ഒരു ദിവസത്തേയ്ക്ക് മാത്രം 21,000 രൂപ

തിരുവനന്തപുരം: കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കാരവന്‍ ടൂറിസം ഒരുക്കി ടൂറിസം വകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ടൂറിസം വകുപ്പ് ആഡംബര സൗകര്യങ്ങളോടെയുള്ള കാരവന്‍ ടൂറിസം നടപ്പാക്കുന്നത്. ഇതില്‍ ആദ്യത്തെ അത്യാധുനിക ആഡംബര കാരാവന്‍ ഇറക്കിയത് ഗോകുലം ഗ്രൂപ്പാണ്.

Read Also: നികുതി സമാഹരണത്തിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയിട്ടില്ല, ന്യായികരിച്ച് പി. പ്രസാദ്

കേരളത്തിലെ റോഡുകളിലൂടെ സുഖകരമായി സഞ്ചരിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാനുള്ള സൗകര്യമാണ് ടൂറിസം വകുപ്പ് ഒരുക്കുന്നത്. രാജ്യം മുഴുവന്‍ സഞ്ചരിക്കാനുള്ള സൗകര്യവും പദ്ധതിയിലുണ്ട്. ഇതിനായി സ്വകാര്യപങ്കാളത്തിത്തോടെ പത്ത് കാരവനുകളാണ് രംഗത്തിറക്കുന്നത് . ഇതില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കാരവാനുമായി രംഗത്തെത്തിയത് ഗോകുലം ഗ്രൂപ്പാണ്. ഏകദേശം ഒരു കോടിയോളം രൂപ വില വരുന്നതാണ് ഗോകുലത്തിന്റെ കാരവന്‍.

ഒരു കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഇതിനുള്ളിലുണ്ട്. ബെഡ് റൂം, അടുക്കള, ഡിജെ എന്നിങ്ങനെ. 21,000 രൂപയാണ് ഒരു ദിവസത്തെ വാടക. കെടിഡിസി വഴിയും സ്വകാര്യ ഓപ്പറേറ്റര് വഴിയും കാരവാന്‍ ബുക്കിംഗിന് സൗകര്യമുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button