IdukkiLatest NewsKeralaNattuvarthaNews

പണിക്കിടെ കടന്നൽ ഇളകി വന്ന് കുത്തി: 83കാരന് ദാരുണാന്ത്യം

തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ തമ്പിയെന്നു വിളിക്കുന്ന പി സി മാത്യു ആണ് മരിച്ചത്

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ കടന്നൽ കുത്തേറ്റ് എൺപത്തിമൂന്നുകാരൻ മരിച്ചു. തേങ്ങാക്കൽ പൂണ്ടിക്കുളം പുതുപറമ്പിൽ തമ്പിയെന്നു വിളിക്കുന്ന പി സി മാത്യു ആണ് മരിച്ചത്.

Read Also : അദാനി ഗ്രൂപ്പിന് നൽകിയ വായ്പകളുടെ വിശദാംശങ്ങൾ നൽകണം, പുതിയ അറിയിപ്പുമായി റിസർവ് ബാങ്ക്

പറമ്പിൽ പണി എടുക്കുന്നതിനിടെ ആണ് കടന്നൽ കൂട്ടം ആക്രമിച്ചത്. മുഖത്തും തലയിലുമുൾപ്പെടെ കുത്തേറ്റ മാത്യുവിനെ ഒപ്പമുണ്ടായിരുന്നവരും ബന്ധുക്കളും ചേർന്ന് വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

Read Also : സംസ്ഥാന ബജറ്റ് ഇന്ന്: നികുതികളും ക്ഷേമ പെൻഷനും കൂടിയേക്കും, ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം മാറ്റങ്ങൾക്ക് സൂചന

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button