തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും പാതയില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി. കേരളം വളര്‍ച്ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സര്‍വേയെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങള്‍:
- വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി. തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടിരൂപയാകുംറബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു
- സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും
- മേയ്ക്ക് ഇന്‍ കേരള പദ്ധതി വിപുലീകരിക്കും. സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നത് പരിഗണിക്കും. മെയ്ക്ക് ഇന്‍ കേരളയ്ക്കായി 100 കോടി ഈ വര്‍ഷം. പദ്ധതി കാലയളവില്‍ മെയ്ക്ക് ഇന്‍ കേരളയ്ക്കായി 1000 കോടി അനുവദിക്കും
- തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി
- ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് 20 കോടി
- വര്‍ക്ക് നിയര്‍ ഹോം 50 കോടി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വര്‍ക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി
- വിമാനയാത്രാ നിരക്ക് കുറയ്ക്കാന്‍ 15 കോടിരൂപയുടെ കോര്‍പസ് ഫണ്ട്
- നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍നിന്ന് 34 രൂപയാക്കി
- അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി
- കൃഷിക്കായി 971 കോടി
- 95 കോടി നെല്‍കൃഷി വികസനത്തിനായി
- വന്യജീവി ആക്രമണം തടയാന്‍ 50 കോടി
- കുടുംബശ്രീക്ക് 260 കോടി
- ലൈഫ് മിഷന് 1436 കോടി
- ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി വകയിരുത്തി.
- എരുമേലി മാസ്റ്റര്‍ പ്ലാന്‍ 10 കോടി
- ടൂറിസം ഇടനാഴികള്‍ക്കായി 50 കോടി; സംസ്ഥാനത്തുടനീളം എയര്‍ സ്ട്രിപ്പുകള്‍
- മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ്, വിദേശ മദ്യങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തി
- സംസ്ഥാനത്ത് മെന്‍സ്ട്രുവല്‍ കപ്പ് പ്രോത്സാഹിപ്പിക്കാന്‍ 10 കോടി രൂപ
- വിദ്യാര്‍ഥികള്‍ക്കുള്ള അന്താരാഷ്ട്ര സ്‌കോളര്‍ഷിപ്പിനായി 10 കോടി രൂപ
- വിദ്യാഭ്യാസ മേഖലയ്ക്ക് 1773.09 കോടി രൂപ
- സൗജന്യ യൂണിഫോമിന് 140 കോടി
- പെട്രോള്‍ ഡീസല്‍ എന്നിവക്ക് 2 രൂപ സെസ് ഏര്‍പ്പെടുത്തി
- വാഹന നികുതി കൂട്ടി
- ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി
- കെട്ടിട നികുതി പരിഷ്കരിച്ചു
- കെ ഫോണിന് 100കോടി
- സ്റ്റാർട്ട് ആപ്പ് മിഷന് 90.5 കോടി രൂപ
- പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി
- വിവര സാങ്കേതിക മേഖലയിലെ പദ്ധതിള്‍ക്കായി 549 കോടി രൂപ തിരുവനന്തപുരം ടെക്നോപാര്‍ക്കിന് 22.6 കോടി രൂപ
- ജലവൈദ്യുതി പദ്ധതികള്‍ക്ക് 10 കോടി രൂപ
- സൗരപദ്ധതിക്ക് 10 കോടി രൂപ
- സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് 10 കോടി രൂപ
- മത്സ്യ ബന്ധന മേഖലക്ക് 321.31 കോടി
- സിനിമാ മേഖലയില്‍ 17 കോടി, കലാകാരന്മാര്‍ക്ക് 13 കോടിയുടെ ഫെല്ലോഷിപ്പ്
- എ.കെ.ജി മ്യൂസിയത്തിന് 6 കോടി
Post Your Comments