തിരുവനന്തപുരം: കേരള വികസനത്തിന്റെ നട്ടെല്ലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സര്‍ക്കാര്‍, സ്വകാര്യ സംരംഭകര്‍ ഭൂമി ഉടമകള്‍ എന്നിവരുള്‍പ്പെടുന്ന വികസനപദ്ധതികള്‍ നടപ്പാക്കും. ലാന്‍ഡ് പൂളിങ് സംവിധാനവും പിപിപി വികസന മാതൃകകളും ഉള്‍പ്പെടുത്തി 60,000 കോടി രൂപയുടെ വികസനപന്ധതികള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. വിഴഞ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വന്‍വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തയാറെടുക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സിഷപ്പ്മെന്റ് കണ്ടയ്നര്‍ തുറമുഖമായി വിഴിഞ്ഞത്തിനു മാറാന്‍ കഴിയും.
സമുദ്ര ഗതാഗതത്തിലെ 30-40 ശതമാനം ചരക്കുനീക്കവും നടക്കുന്ന തിരക്കേറിയ സമുദ്ര പാതയിലാണ് വിഴിഞ്ഞം സ്ഥിതിചെയ്യുന്നത്. നമ്മുടെ രാജ്യത്തിനും സമീപരാജ്യങ്ങള്‍ക്കും ചരക്കുകള്‍ കൈമാറാനുള്ള ഏറ്റവും സുപ്രധാന വാതായനമാണ് വിഴിഞ്ഞം തുറമുഖം. ദുബായ്, സിംഗപ്പൂര്‍, ഷാങ്ഹായ് തുടങ്ങിയ തുറമുഖ നഗരങ്ങളുടെ ഉദാഹരണങ്ങള്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. വിഴിഞ്ഞ തുറമുഖത്തിന് ചുറ്റുപാടുമുള്ള മേഖലയില്‍ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രം വികസിപ്പിക്കും. ഏതാണ്ട് അയ്യായിരം കോടി രൂപയുടെ വ്യവസായ ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കലിനായി കിഫ്ബി വഴി 1000 കോടി രൂപ വകയിരുത്തി. സമീപത്തുള്ള ജനങ്ങളെ കൂടി പങ്കാളികളാക്കി വ്യവസായ പാര്‍ക്കുകള്‍, ജനവാസകേന്ദ്രങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ സര്‍ക്കാന്‍ മുന്‍കൈ എടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
Post Your Comments