തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്തെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ഇത് കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
Read Also: നിമിഷപ്രിയക്ക് തിരിച്ചടി, വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യം
ശ്രീലങ്കന്‍ കരയിലുള്ള തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തീവ്രന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ കന്യാകുമാരി കടലില്‍ പ്രവേശിക്കുമെന്നാണ് നിഗമനം. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെ 3.30 നും 4.30 നും ഇടയിലാണ് മണിക്കൂറില്‍ 45-55 കിലോ മീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചത്. പടിഞ്ഞാറ് , തെക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂന മര്‍ദ്ദം നാളെ രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Post Your Comments