KollamLatest NewsKeralaNattuvarthaNews

പൊ​ലീ​സിന് നേരെ ആ​ക്ര​മണം : യുവാവ് കാപ്പ നി​യ​മപ്രകാരം അറസ്റ്റില്‍

കാ​ര്യ​റ ച​രു​വി​ള വീ​ട്ടി​ല്‍ നി​സാ​റു​ദീ​നെ​യാ​ണ് (37) അറസ്റ്റ് ചെയ്തത്

പു​ന​ലൂ​ര്‍: പൊ​ലീ​സ് വാ​ഹ​നം ത​ല്ലിത്തക​ര്‍ക്കു​ക​യും പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത​യാൾ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റിൽ. കാ​ര്യ​റ ച​രു​വി​ള വീ​ട്ടി​ല്‍ നി​സാ​റു​ദീ​നെ​യാ​ണ് (37) അറസ്റ്റ് ചെയ്തത്. കാ​പ്പ നി​യ​മ​പ്ര​കാ​രം ആണ് ഇയാൾ ര​ണ്ടാം ത​വ​ണ​യും ​അ​റ​സ്റ്റിലായത്.

Read Also : തീവ്ര ന്യൂനമര്‍ദ്ദം ഉച്ചയ്ക്ക് ശേഷം കരയില്‍ പ്രവേശിക്കും, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം

ഇ​യാ​ള്‍ ര​ണ്ടു​മാ​സം മു​മ്പാ​ണ് കാ​പ്പ പ്ര​കാ​ര​മു​ള്ള ആ​റുമാ​സ​ത്തെ ജ​യി​ല്‍ വാ​സം ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​ത്. ശേ​ഷം നി​സാ​റു​ദീ​ന്‍ കാ​ര്യ​റ സ്വ​ദേ​ശി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ആ​ക്ര​മ​ണം ത​ട​യാ​ന്‍ ശ്ര​മി​ച്ച എ​സ്.​ഐ ഉ​ള്‍പ്പെ​ടെ​യു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും പൊ​ലീ​സ് വാ​ഹ​നം ത​ല്ലി ത​ക​ര്‍ക്കു​ക​യുമായിരുന്നു.

തു​ട​ര്‍ന്ന്, റൂ​റ​ല്‍ എ​സ്.​പി എം.​എ​ല്‍. സു​നി​ലി​ന്റെ നി​ര്‍ദ്ദേ​ശാനു​സ​ര​ണം ഇ​യാ​ള്‍ക്കെ​തി​രെ കാ​പ്പ ചു​മ​ത്തുകയും അ​റ​സ്റ്റ് ചെ​യ്ത് പൂ​ജ​പ്പു​ര ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button