KeralaLatest NewsNews

തീവ്ര ന്യൂനമര്‍ദ്ദം ഉച്ചയ്ക്ക് ശേഷം കരയില്‍ പ്രവേശിക്കും, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ഉച്ചയ്ക്ക് ശേഷം ശ്രീലങ്ക തീരത്തു കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഫലമായി കേരളത്തില്‍ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പ് ഉണ്ട്.

Read Also: തെറ്റ് മനുഷ്യ സഹജം, അത് സാന്ദര്‍ഭികമായ പിഴവാണെന്ന് പറയുന്ന അവരുടെ ഉളുപ്പില്ലായ്മ ഉണ്ടല്ലോ സമ്മതിക്കണം: അഞ്ജു പ്രഭീഷ്

അതോടൊപ്പം കേരള തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിന് പോയവരോട് മടങ്ങിയെത്താന്‍ അടിയന്തര നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര-ന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍  തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു.
മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ കേരള തീരത്ത് നിന്ന് ആരും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button