KollamLatest NewsKeralaNattuvarthaNews

ഭാ​ര്യ​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​ത്‌ ചോ​ദ്യം ചെ​യ്ത ഭ​ര്‍ത്താ​വി​നെ ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ

മു​ണ്ട​യ്ക്ക​ല്‍ തി​രു​വാ​തി​ര ന​ഗ​ര്‍ 53ല്‍ ​അ​രു​ണ്‍ (20), മു​ണ്ട​യ്ക്ക​ല്‍ തി​രു​വാ​തി​ര ന​ഗ​ര്‍ 49ല്‍ ​ര​ഞ്ജി​ത്ത് (20) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്

കൊ​ല്ലം: ഭാ​ര്യ​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​ത്‌ ചോ​ദ്യം ചെ​യ്ത ഭ​ര്‍ത്താ​വി​നെ മ​ര്‍ദ്ദി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ർ പി​ടി​യി​ല്‍. മു​ണ്ട​യ്ക്ക​ല്‍ തി​രു​വാ​തി​ര ന​ഗ​ര്‍ 53-ല്‍ ​അ​രു​ണ്‍ (20), മു​ണ്ട​യ്ക്ക​ല്‍ തി​രു​വാ​തി​ര ന​ഗ​ര്‍ 49ല്‍ ​ര​ഞ്ജി​ത്ത് (20) എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്. ഈ​സ്റ്റ്‌ പൊ​ലീ​സാണ് ഇവരെ പി​ടി​കൂടി​യ​ത്.

Read Also : പന്ത് തിരയുന്നതിനിടയില്‍ സഹോദരന്‍ പാമ്പ് കടിയേറ്റ് മരിച്ചു, മന്ത്രവാദിനിയെന്ന് പറഞ്ഞ് നാട്ടുകാര്‍ ഒറ്റപ്പെടുത്തി

29-ന് ​രാ​ത്രി 7.30-ന് ആണ് കേസിനാസ്പദമായ സംഭവം. ​ക്ഷേ​ത്രോ​ത്സ​വം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വ​ന്ന സ്ത്രീ​യെ യു​വാ​ക്ക​ള്‍ ശ​ല്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നെ എ​തി​ര്‍ത്ത​പ്പോ​ള്‍ ഒ​രാ​ള്‍ സ്ത്രീ​യു​ടെ കൈ​യി​ൽ ക​യ​റി പി​ടി​ച്ചു. വി​വ​രം ഭ​ര്‍ത്താ​വി​നെ ഫോ​ണി​ല്‍ അ​റി​യി​ച്ച​തോ​ടെ ഭാ​ര്യാ സ​ഹോ​ദ​ര​നോ​ടൊ​പ്പം ബൈ​ക്കി​ലെ​ത്തി​യ അ​ദ്ദേ​ഹം യു​വാ​ക്ക​ളോ​ട് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ചു.

തു​ട​ര്‍ന്ന്, ഇ​വ​ര്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍ക്ക​മു​ണ്ടാ​കു​ക​യും യു​വാ​ക്ക​ള്‍ സ്ത്രീ​യു​ടെ ഭ​ര്‍ത്താ​വി​നെ​യും ഭാ​ര്യ​സ​ഹോ​ദ​ര​നെ​യും മ​ർ​ദ്ദിച്ചെ​ന്നു​മാ​ണ് പരാതിയിൽ പറയുന്നത്. ഈ​സ്റ്റ്‌ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​രു​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ര​ഞ്ജു, ജോ​സ്, ഷെ​ഫീ​ക്ക് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button