പരവൂർ: കാണാതായ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൊഴിക്കര കുന്നിച്ചലഴികത്ത് രാഗിണി അമ്മയെ (55) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം ഒല്ലാൽ മാടൻ നടയ്ക്ക് സമീപമാണ് രാഗിണി അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് ദിവസങ്ങൾക്ക് മുമ്പാണ് രാഗിണി അമ്മയെ കാണാതായത്. തുടർന്ന്, ബന്ധുക്കൾ പരവൂർ പൊലീസിൽ പരാതി നൽകിയിരുന്നു.
Read Also : അതിസമ്പന്നരുടെ പട്ടികയിൽ നിന്നും കുത്തനെ ഇറക്കം, എട്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട് ഗൗതം അദാനി
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: ബാബുരാജൻ. മക്കൾ: രാജി, ഭാവന. മരുമക്കൾ: രതീഷ്, ജഗദീഷ്.
Post Your Comments