ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

നൂറുകോടി കടന്ന് ‘മാളികപ്പുറം’: നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നായകനായും വില്ലനായും സഹനടനായും നിർമാതാവുമായൊക്കെ ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. ‘മാളികപ്പുറം’ ആണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവുൽ പുറത്തിറങ്ങിയ ചിത്രം. ‘മാളികപ്പുറം’ നൂറുകോടി നേടിയതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വേൾഡ് വൈഡ് കളക്ഷനിലാണ് ചിത്രം നൂറുകോടി നേടിയത്. ഉണ്ണി മുകുന്ദൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വാർത്ത പുറത്തുവിട്ടത്.

ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

നന്ദി. സന്തോഷം. അഭിമാനം. ❤️??
ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും.? #അയ്യപ്പാ.. ??
മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു.❤️
Thank you all. #Happiest. #Proud.
Thank you so much to all family audience and kids for your love and support towards our movie. Thank you #Ayyappa!
Hearty congratulations to the entire team of #Malikappuram! ??
– UM

 

shortlink

Related Articles

Post Your Comments

Related Articles


Back to top button