ThiruvananthapuramKeralaNattuvarthaLatest NewsNews

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

തൈ​ക്കാ​ട് രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി ഷൈ​ജു​വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തി​നെ മ​ർ​ദ്ദി​ക്കു​മ്പോ​ൾ​ പി​ടി​ച്ചു മാ​റ്റി​യി​ല്ലെ​ന്ന വി​രോ​ധ​ത്തി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും അ​ഞ്ചു ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. തൈ​ക്കാ​ട് രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി ഷൈ​ജു​വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്.​ തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ആണ് ശി​ക്ഷ വിധി​ച്ച​ത്.

Read Also : ശരിയത് സമിതികള്‍ കോടതികളോ മധ്യസ്ഥരോ അല്ല, മുസ്ലിം സ്ത്രീയ്ക്ക് വിവാഹമോചനത്തിനുള്ള അവകാശം നിഷേധിക്കാനാവില്ല: ഹൈക്കോടതി

2010 ഒ​ക്ടോ​ബ​ർ 15-ന്​ ​ആ​ണ് കേസിനാസ്പദമായ സം​ഭ​വം. ത​ന്‍റെ സ​ഹൃ​ത്തി​നെ ചി​ല​ർ മ​ർദ്ദിക്കു​ന്ന​ത്​ ക​ണ്ടി​ട്ടും പി​ടി​ച്ചു​മാ​റ്റി​യി​ല്ലെ​ന്നാ​രോ​പി​ച്ച്​ പ്ര​തി അ​രു​ണി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ക്രി​ക്ക​റ്റ് ക​ളി​ച്ചു​കൊ​ണ്ടു​നി​ന്ന അ​രു​ണി​നെ പ്ര​തി സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ​ നി​ന്നു ക​ത്തി എ​ടു​ത്തു​കൊ​ണ്ടു​വ​ന്ന് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തു​കാ​യി​രു​ന്നെ​ന്നാ​ണ്​ കു​റ്റ​പ​ത്ര​ത്തി​ൽ പറയു​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട അ​രു​ണി​ന്‍റെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക് പ​റ്റു​ക​യും ചെ​യ്തു.

2010 ജൂ​ലൈ 27-ന്​ ​ക​ന്‍റോ​ൺ​മെ​ന്‍റ്​ പൊ​ലീ​സ് ആണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button