തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ കാറുകള്‍ വാങ്ങി സര്‍ക്കാര്‍. എട്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് സര്‍ക്കാര്‍ വാങ്ങിയത്. രണ്ട് വർഷങ്ങൾക്ക് മുൻപ് മന്ത്രിമാര്‍ക്കനുവദിച്ച ഔദ്യോഗിക വാഹനങ്ങള്‍ ഒന്നര ലക്ഷം കിലോമീറ്റര്‍ വരെ ഓടിയതിനെ തുടർന്നാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, കൃഷിമന്ത്രി പി പ്രസാദ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കായിക മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ക്കായാണ് കാറുകള്‍ വാങ്ങിയത്.ഇത് കൂടാതെ ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ കാർ വാങ്ങിയിട്ടുണ്ട്.
ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഒഴികെ മറ്റ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും ടൂറിസം വകുപ്പില്‍ നിന്ന് പുതിയ വാഹനങ്ങൾ ഏറ്റുവാങ്ങി. ബജറ്റ് അവതരണത്തിന് ശേഷം മാത്രമേ ബാലഗോപാല്‍ പുതിയ വാഹനം കൈപ്പറ്റുകയുള്ളൂ. ആഴ്ചകൾക്ക് മുൻപ് പ്രതിപക്ഷ നേതാവ് വിഡി സതീശന് വേണ്ടി സർക്കാർ ഇന്നോവ ക്രിസ്റ്റ കാർ വാങ്ങിയിരുന്നു.
Post Your Comments