കോട്ടയം: യുവാവിനെ ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പെരുമ്പായിക്കാട് പുല്ലരിക്കുന്ന് ഭാഗത്ത് പുത്തന്‍പറമ്പില്‍ ഫൈസല്‍ (29), പെരുമ്പായിക്കാട് പുല്ലരിക്കുന്ന് ഭാഗത്ത് ചെറിയ മഠത്തില്‍ അഖില്‍ ബി. ഡേവിഡ് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : അടൂർ റസ്റ്റ് ഹൗസിൽ യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തില്‍ പ്രതികൾ പിടിയിൽ
കഴിഞ്ഞദിവസം കരിയംപാടം ഭാഗത്തുവച്ചാണ് സംഭവം. കഴിഞ്ഞ ന്യൂ ഇയര്‍ ആഘോഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതിക്കെതിരേ സാക്ഷിപറഞ്ഞ യുവാവിനെയാണ് ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. അക്രമികളില്‍ ഒരാളായ ജിജോയുടെ സഹോദരനായ ജിയോക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ജിയോയ്ക്ക് എതിരേ സാക്ഷി പറഞ്ഞതിനുള്ള വിരോധം മൂലമാണ് ജിജോയും കൂട്ടരും ചേര്‍ന്ന് കഴിഞ്ഞ ദിവസം യുവാവിനെ ആക്രമിച്ചത്.
തുടര്‍ന്ന്, ഒളിവില്‍ പോയ അഖിലിനെയും ഫൈസലിനെയും അന്വേഷണസംഘം പിടികൂടുകയുമായിരുന്നു. ജിജോയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. എസ്എച്ച്ഒ കെ. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments